Film News

ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചു,കെമിക്കൽ നൽകി കൊല്ലാൻ നോക്കി! സിനിമയെ വെല്ലുന്ന കഥ നടി സുധ റാണിയുടെ ജീവിതം

ആദ്യത്തെ കണ്മണി എന്ന ജയറാം ചിത്രത്തിൽ അഭിനയിച്ച നടി ആയിരുന്നു സുധ റാണി, ചിത്രത്തിൽ ജയറാമിന്റെ നായിക ആയ അംബിക എന്ന കഥപാത്രത്തെ ആയിരുന്നു സുധ അവതരിപ്പിച്ചത്. ബാലതാരമായാണ് സുധ സിനിമയിൽ എത്തിയത്  അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടി മലയാളത്തിൽ ആദ്യത്തെ കണ്മണി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സിനിമയിൽ കണ്ട ജീവിതം അല്ലായിരുന്നു നടിയുടെ യാതാർത്ഥ ജീവിതത്തിൽ സംഭവിച്ചത്. നടിയുടെ വിവാഹ ജീവിതം ദുരന്തങ്ങൾ നിറഞ്ഞ ഒന്നായിരുന്നു. സുധയുടെ ഭർത്താവ് സഞ്ജയ് ഒരു അനസ്തേഷ്യ ഡോക്ടർ ആയിരുന്നു അതും അമേരിക്കയിൽ

വിവാഹ ശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിൽ പോയി, അവിടെ വെച്ച് ഭർത്താവ് തന്നെ ക്രൂരമായി മർദിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്യ്തിരുന്നു, കൂടാതെ തന്നെ കൊല്ലാൻ വരെ ഭർത്താവ് നോക്കി, ഒരു തര൦ കെമിക്കൽ കൊടുത്തായിരുന്നു നടിയെ ഭർത്താവ് കൊല്ലാൻനോക്കിയത്. ആ സംഭവങ്ങൾ വാർത്തകളായി എത്തിയിരുന്നു. അതോടെ നടി രക്ഷപെട്ടു ബാംഗ്ലൂരിലേക്ക് താമസം മാറി.

പിന്നീട് അഞ്ചുവർഷം കഴിഞ്ഞു ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്തു. പിന്നീട് നടി തന്റെ ബന്ധുവായ ഗോവർധനെ വിവാഹം കഴിച്ചു. നിധി എന്നൊരു മകൾ ആണ് സുധ റാണിക്കുള്ളത്. ഇപ്പോൾ സുധ റാണി മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും സജീവമായി തുടരുകയാണ്.

Sreekumar R