‘ഇതു കാണിക്കുന്നത് പിണറായി വിജയന്‍ ഒരു പരാജയപ്പെട്ട ഭരണാധികാരിയാണ് എന്നു തന്നെയാണ്’ സുധീര്‍

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിനെതിരെ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി, ദുരന്ത നിവാരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട് ? അദ്ദേഹം എന്തുകൊണ്ടാണ് ജനങ്ങളോട് സംസാരിക്കാത്തത്? ഇടതുപക്ഷം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടണം.
ഇടതുപക്ഷം എന്നത് ഒരു മൂല്യബോധമാണ്. ജനങ്ങളോടുള്ള ഒരു ചേര്‍ന്ന് നില്‍ക്കലാണ് എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ വിഷപ്പുകയുടെ പിടിയിലകപ്പെട്ടിട്ട് പതിനൊന്നു ദിവസം പിന്നിടുകയാണ്. ഇതിന്റെ പിറകിലെ കാരണങ്ങള്‍ കണ്ടെത്താന്‍ എന്ത് ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും പഠിക്കാന്‍ എന്ത് ശ്രമമാണ് നടക്കുന്നത്? വിഷപ്പുക അണയ്ക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇത്തരം അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്. ഈവക കാര്യങ്ങളില്‍ വിശദമായ വിവരങ്ങളൊന്നും തന്നെ പുറത്തു വരുന്നില്ല. അന്വേഷണങ്ങള്‍ വല്ലതും നടക്കുന്നുണ്ടോ ആവോ?
മലിനീകരണ നിയന്ത്രണം, പരിസ്ഥിതി, ദുരന്ത നിവാരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട് ? അദ്ദേഹം എന്തുകൊണ്ടാണ് ജനങ്ങളോട് സംസാരിക്കാത്തത്? കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തെയാണ് അദ്ദേഹം അവഗണിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നഗരത്തിലെ വിഷപ്പുകയാല്‍ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെയാണ് അദ്ദേഹം കണ്ടില്ലെന്നു നടിച്ചിരിക്കുന്നത്.
ഇതു കാണിക്കുന്നത് പിണറായി വിജയന്‍ ഒരു പരാജയപ്പെട്ട ഭരണാധികാരിയാണ് എന്നു തന്നെയാണ്. ഇടതുപക്ഷം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടണം.
ഇടതുപക്ഷം എന്നത് ഒരു മൂല്യബോധമാണ്. ജനങ്ങളോടുള്ള ഒരു ചേര്‍ന്ന് നില്‍ക്കലാണ്. നിസ്സഹായരായ ഒരു ജനതയോട് ചേര്‍ന്നു നില്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു മുഖ്യമന്ത്രിയെ അവരെന്തിന് നിലനിര്‍ത്തണം ?

Gargi