പാൻ ഇന്ത്യൻ ചിത്രം, ഹരോം ഹര ; സുധീര്‍ ബാബുവിന്റെപോസ്റ്റര്‍ പുറത്ത്

തെലുങ്കില്‍ പ്രേക്ഷക പിന്തുണ എറെയുള്ള നടനാണ് സുധീര്‍ ബാബു. സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രം ഹരോം ഹരയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സുധീര്‍ ബാബുവിന്റെ ഹരോം ഹര ദ റിവോള്‍ട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‍മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്‍ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതൻ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. സുധീര്‍ ബാബുവിന്റെ ഹരോം ഹര ദ റിവോള്‍ട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‍മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്‍ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതൻ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് മഹേഷ് ശൂരപാണിയാണിയാണ്. വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിച്ചത്. സുധീര്‍ ബാബുവിന് പുറമേ  ഹണ്ട് സിനിമയില്‍ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും വേഷമിടുന്നു. സംഗീതം ജിബ്രാൻ ആണ്.കല വിവേക് അണ്ണാമലൈ.

പൃഥ്വിരാജ് നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത മുംബൈ പൊലീസിന്റെ തെലുങ്ക്  റീമേക്ക് ഹണ്ട് എന്ന് പേരില്‍ എത്തിയപ്പോള്‍ ആക്ഷൻ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ ആണ്. ഛായാഗ്രാഹണം അരുള്‍ വിൻസെന്റാണ്. സുധീര്‍ ബാബു നായകനായി എത്തിയ ചിത്രത്തിന്റെ കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യൻ എം, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അണ്ണൈ രവിയുമാണ്. ചലച്ചിത്ര രംഗത്തേയ്ക്ക്  വരുന്നതിന് മുൻപ് ആന്ധ്രപ്രദേശിന്റെയും കർണാടകയുടെയും ഒന്നാം നമ്പർ ബാഡ്മിന്റൺ കളിക്കാരനായിരുന്നു സുധീർ  ബാബു. 2009ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശക്തി എന്ന തമിഴ്ചി ത്രത്തിന്റെ റീമേക്കായ 2012ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി സുധീർ ബാബു ശ്രദ്ദേയമായ വേഷത്തിൽ എത്തുന്നത്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായ യേ മായ ചേസവേയിലൂടെയായിരുന്നു നടനായി സുധീര്‍ ബാബുവിന്റെ അരങ്ങേറ്റം. പിന്നീട്  2013ൽ പുറത്തിറങ്ങിയ  പ്രേമകഥ എന്ന ഹൊറർ കോമഡി ചിത്രത്തിന്റെ വിജയത്തോടെ താരം  പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനുമായി മാറി. 2016ൽ  ബാഗി എന്ന ചിത്രത്തിലൂടെ സുധീർ ബാബു ഹിന്ദി സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം വൻ വിജയമായിരുന്നു. 2017-ൽ പുറത്തിറങ്ങിയ സമന്തകമണി എന്ന  ചിത്രവും ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു.2018ൽ സംവിധായകൻ മോഹന കൃഷ്ണ ഇന്ദ്രഗാന്ധി സംവിധാനം ചെയ്ത  സമ്മോഹനം എന്ന ചിത്രവും സുധീർ ബാബുവിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.

Sreekumar R