തൊഴിലിടത്തിൽ ആർത്തവം അശുദ്ധി, 30,000 സ്ത്രീകള്‍ ഗര്‍ഭാശയം നീക്കം ചെയ്തു

തൊഴിലിടത്തില്‍ ആര്‍ത്തവ ദിവസങ്ങളില്‍ ജോലി നഷ്ടമാവാതിരിക്കാന്‍ മഹാരാഷ്ട്രയില്‍ 30,000 സ്ത്രീകള്‍ ഗര്‍ഭാശയം നീക്കം ചെയ്തു. കരിമ്ബു തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ദാരിദ്യം അനുഭവിക്കുന്ന ഈ ജനതയ്ക്ക് ഒരു ദിവസം ജോലി നഷ്ടമായാല്‍ ആ സാമ്ബത്തിക നഷ്ടം താങ്ങാനാകാത്തതാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വളരെ പ്രായം കുറഞ്ഞ സ്ത്രീകളും ഇത്തരം സര്‍ജറികള്‍ക്ക് വിധേയരാകുന്നുണ്ട്.

ഒരു ദിവസം ജോലി നഷ്ടമായാല്‍ ആ സാമ്ബത്തിക നഷ്ടം താങ്ങാനാകാത്തത്ര ദാരിദ്യമാണ് ഈ മേഖലകളില്‍ നിലനില്‍ക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവം ഒഴിവാക്കാന്‍ സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും നിതിന്‍ പറയുന്നു. പ്രായം വളരെ കുറഞ്ഞ സ്ത്രീകളും ഇത്തരം സര്‍ജറികള്‍ക്ക് വിധേയരാകുന്നുണ്ട്.

അടിയന്തിരമായ നടപടി ഇക്കാര്യത്തിലുണ്ടാകണമെന്ന് നിതിന്‍ ആവശ്യപ്പെട്ടു. ബീഡ്, ഒസ്മാനാബാദ് എന്നിവിടങ്ങളിലെ കരിമ്ബുതോട്ടങ്ങളില്‍ പണിയെടുക്കുന്നവരാണ് ഈ സ്ത്രീകളെല്ലാം. കോണ്‍ഗ്രസ്സിന്റെ പട്ടികജാതി വിഭാഗ സമിതിയുടെ ചെയര്‍മാനാണ് നിതിന്‍ റൗത്ത്. ഇതേ വിഷയത്തില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നും വരികയുണ്ടായില്ല. ബീഡ് മേഖലയിലെ 50% സ്ത്രീകളും ഒന്നോ രണ്ടോ കുട്ടികള്‍ ജനിച്ച ശേഷം ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യാറാണ് പതിവ്. ഇതിനായി സമീപത്ത് ധാരാളം ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്താണ് ഈ വിവരം പുറത്തുകൊണ്ടു വന്നത്. ഗുരുതരമായ ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കയച്ച കത്തിലാണ് നിതിന്‍ റാവത്ത് ഇക്കാര്യം പറയുന്നത്. ബീഡ്, ഒസ്മാനാബാദ് എന്നിവിടങ്ങളിലെ കരിമ്ബുതോട്ടങ്ങളില്‍ പണിയെടുക്കുന്നവരാണ് ഈ സ്ത്രീകളെല്ലാം. ഇതേ വിഷയത്തില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നും വരികയുണ്ടായില്ല.

അവധിയെടുക്കുന്ന ദിവസങ്ങളില്‍ ദിവസം 500 രൂപ വെച്ച്‌ മൊത്തം കൂലിയില്‍ നിന്ന് നഷ്ടമാകുന്ന സ്ഥിതിയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിമ്ബു വിളവെടുപ്പുകാലത്ത് ജോലി തീരുംവരെ പാടങ്ങളില്‍ തന്നെ അന്തിയുറങ്ങണം സ്ത്രീകള്‍. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് കരാറുകാര്‍ തന്നെ പണം നല്‍കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Krithika Kannan