‘രണ്ട് കെട്ടിയവന്‍ എന്ന ചിന്തയുണ്ട്’ ; ബഷിയുടെ അകവും പുറവുമറിഞ്ഞവളാണ് താനെന്ന്, സുഹാന

മലയാളികള്‍ക്ക് സുപരിചിതരായവരാണ് ബഷീര്‍ ബഷിയും കുടുംബവും. സാമൂഹിക മാധ്യമങ്ങളിൽ അത്രയും സജീവമാണ്. ബഷീര്‍ ബഷിയും ഭാര്യമാരും. ബഷിയുടേയും രണ്ട് ഭാര്യമാരുടേയും ജീവിതം എപ്പോഴും സാമൂഹിക മാധ്യമ ചര്‍ച്ചകളില്‍ നിറയാറുമുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ മൂവരും പങ്കുവെക്കാറുമുണ്ട്. ഈയ്യടുത്താണ് ബഷിയുടെ രണ്ടാം ഭാര്യ മഷൂറ അമ്മയായത്. സോഷ്യല്‍ മീഡിയയിലൂടെ മഷൂറയുടെ ഗര്‍ഭകാലം മൂവരും ഇവരുടെ കുടുംബവും ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ബഷീറും ആദ്യ ഭാര്യ സുഹാനയും. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകൾ ഒരുമിച്ച് അനുഭവിച്ചവരാണ് തങ്ങളെന്നാണ് സുഹാനയും ബഷിയും പറയുന്നത്. ബഷീര്‍ എന്താണെന്നും അദ്ദേഹത്തിന്റെ നന്മ എന്താണെന്നും തനിക്ക് അറിയാം. അതുകൊണ്ടാണ് മഷൂറയുമായുള്ള ബന്ധം താന്‍ അംഗീകരിച്ചതെന്നും സുഹാന പറയുന്നുണ്ട്.

ജീവിതകഥ പറയുന്ന സുഹാനയുടെ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ  ചര്‍ച്ചയായി മാറുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് സുഹാനയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താന്‍ തന്നെയാണെന്നാണ് ബഷീര്‍ പറയുന്നത്. തന്റെ ബിസിനസ് നടക്കുന്ന സമയമാണ്. എങ്കിലും അതെല്ലാം മാറ്റി വച്ച് സുഹാനയുടെ അടുത്തെത്തുകയും രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം ഭക്ഷണം വാങ്ങി നല്‍കുമെന്നും ബഷി പറയുന്നു. കൂടാതെ സുഹാനയുടെ കോളേജിലെ ഫീസ് അടച്ചിരുന്നതും താനായിരുന്നുവെന്ന് ബഷി പറയുന്നുണ്ട്. വിവാഹം കഴിച്ചില്ലെന്ന് മാത്രമേയുള്ളൂവെന്നും ഒന്നര വര്‍ഷക്കാലം സുഹാനയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് താന്‍ തന്നെയായിരുന്നുവെന്ന് ബഷി പറയുന്നു. സുഹാനയുടെ വസ്ത്രങ്ങളുടേതടക്കമുള്ള ചിലവുകള്‍ താന്‍ തന്നെയായിരുന്നു നോക്കിയിരുന്നതെന്നും ബഷി പറയുന്നു. സുഹാനയ്ക്കായി താന്‍ സ്വര്‍ണവും വാങ്ങിക്കുമായിരുന്നുവെന്ന് ബഷി തുറന്നു പറയുന്നുണ്ട്.

അഞ്ച് പവനോളം വരുന്ന സ്വര്‍ണം താന്‍ ഫുഡ്പാത്തില്‍ കച്ചവടം നടത്തി തന്നെ സുഹാനയ്ക്കായി വാങ്ങിയിട്ടുണ്ടെന്നാണ് ബഷി പറയുന്നത്. എന്നാല്‍ പിന്നീട് ബുദ്ധിമുട്ട് വന്നപ്പോള്‍ അതെല്ലാം വില്‍ക്കേണ്ടി വന്നുവെന്നും ബഷി പറയുന്നു. ബഷീറില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെല്ലാം തനിക്ക് ലഭിക്കുമെന്നാണ് സുഹാന പറയുന്നത്. അക്കാര്യത്തില്‍ ബഷീറിന് നൂറില്‍ നൂറാണ് മാര്‍ക്കെന്നും സുഹാന പറയുന്നു. എടാ പോടാ സൗഹൃദത്തില്‍ നിന്നുമാണ് തങ്ങള്‍ പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നതെന്നും സുഹാന പറയുന്നു. അതേസമയം രണ്ട് കെട്ടിയവന്‍ എന്ന ചിന്ത തന്നെക്കുറിച്ച് ആളുകള്‍ക്കുണ്ടെന്നും അതിനാല്‍ താന്‍ ആര്‍ക്കും ഉപദേശം നല്‍കാന്‍ പോകാറില്ലെന്നും ബഷീര്‍ പറയുന്നു. ആളുകള്‍ പുച്ഛത്തോടെയാണ് താന്‍ പറയുന്നതിനെ കാണുകയെന്നും ബഷി പറയുന്നു. ബഷിയുടെ ഉള്ളില്‍ എന്താണെന്ന് തനിക്ക് അറിയാമെന്നാണ് സുഹാന പറയുന്നത്. ബഷിയുടെ അകവും പുറവും അറിഞ്ഞവളാണ് താനെന്നും അതിനാലാണ് മഷൂറയുമായുള്ള ബന്ധം അംഗീകരിച്ചതെന്നും സുഹാന പറയുന്നുണ്ട്. ആറോളം യുട്യൂബ് ചാനലുകളാണ് ബഷീറിന്റെ കുടുംബത്തിനുള്ളത്. അതിൽ മൂന്ന് ചാനലുകൾക്ക് പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുമുണ്ട്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയത് മുതലാണ് ബഷീറിനും കുടുംബത്തിനും ആരാധകരുണ്ടായി തുടങ്ങിയത്. ഫാമിലി വ്ലോ​ഗേഴ്സാണെങ്കിൽ കൂടിയും ഷോർട്ട് ഫിലിമുകളും വെബ്സീരിസുകളും ട്രാവൽ വ്ലോ​ഗുകളും ചലഞ്ച്, പ്രാങ്ക് വീഡിയോകളുമെല്ലാം ബഷീറിന്റെയും ഭാര്യമാരുടെയും ചാനലുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. തങ്ങളുടെ യുട്യൂബ് ചാനലുകളെ സീരിയസായി കണ്ട് വീഡിയോ കണ്ടന്റുകൾക്ക് നല്ല ഔട്ട്പുട്ട് കൊണ്ടുവരുന്നതിനായി പുത്തൻ ക്യാമറയും സംവിധാനങ്ങളും വരെ അടുത്തിടെ ബഷീറും കുടുംബവും വാങ്ങിയിരുന്നു. ഇവരുടെ വീഡിയോകൾക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണുള്ളത്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago