സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബഷീർ ബാഷിയുടെ ഭാര്യമാർ ആയ മഷൂറയും സുഹാനയും. സുഹാനയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് വീട്ടിലെ വിശേഷങ്ങൾ എല്ലാം ആരാധകർ കൂടുതൽ അറിയുന്നത്. കഴിഞ്ഞ ദിവസം മഷൂറ വളരെ വ്യത്യസ്തമായ ഒരു വിഡിയോയുമായാണ് ആരാധകർക്ക് മുന്നിൽ വന്നത്. പലരും ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് വീഡിയോ ആക്കുന്നത്. എന്നാൽ മഷൂറാ ഈ പ്രാവിശ്യം ആരാധകർ തങ്ങളോട് ചോദിക്കാൻ ഇടയുള്ള ചോദ്യങ്ങളുടെ ഉത്തരവും ആയിട്ടാണ് വന്നത്. വിഡിയോയിൽ മഷൂറയും സുഹാനയും ഉണ്ടായിരുന്നു. ആദ്യത്തെ ചോദിക്കാൻ ഇടയുള്ള ചോദ്യമെന്നു പറഞ്ഞത് സുഹാന ക്രിസ്ത്യൻ ആണോ എന്നായിരുന്നു. അതിനുള്ള മറുപടി സുഹാന തന്നെയായിരുന്നു പറഞ്ഞത്. ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. എന്നാൽ ഈ മതത്തിനോടുള്ള ഇഷ്ട്ടം കൊണ്ട് ഈ മതം വിവാഹശേഷം സ്വീകരിക്കുകയായിരുന്നു എന്നാണ് സുഹാന മറുപടി പറഞ്ഞത്.
ചെറുപ്പം മുതൽ തന്നെ ഈ മതത്തിനോട് എനിക്ക് പ്രത്യേക ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. എന്റെ വീടിനു അടുത്ത് ഒരു ഉമ്മ ഉണ്ടായിരുന്നു. നോമ്പിനും പെരുന്നാളിനും ഒക്കെ ആ ഉമ്മയുടെ അടുക്കൽ ഞാൻ പോകാറുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചെറുപ്പം മുതലേ ഒരു താൽപ്പര്യം ഉണ്ടായിരുന്നു. എന്റെ ആഗ്രഹം പോലെ തന്നെ ആ മതത്തിൽ പെട്ട ഒരാൾ കിട്ടുകയും ചെയ്തു. പ്രണയിച്ച് നടക്കുന്ന സമയങ്ങളിൽ കൂടുതൽ ഇഷ്ട്ടം തോന്നുകയും ചെയ്തു. അങ്ങനെ ഞാൻ എന്റെ ഇഷ്ടപ്രകാരം ആണ് ഈ മതം സ്വീകരിച്ചത്. ആരും നിര്ബന്ധിച്ചിട്ടില്ല എന്നും സുഹാന പറഞ്ഞു.
രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുഹാനയും മഷൂറയും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…