ബഷീര്‍ ബഷിയുടെ കുടുംബവും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. രണ്ട് ഭാര്യമാരും മൂന്ന് മക്കളും അടങ്ങുന്ന ബഷി കുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. എല്ലാവിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ബഷിയുടെ ഭാര്യമാരായ സുഹാനയും മഷൂറയും മക്കളും സോഷ്യലിടത്തെ താരങ്ങളാണ്. അടുത്തിടെ കുടുംബത്തിലേക്ക് എത്തിയ ഇളയ കുഞ്ഞ് എബ്രാനും കുഞ്ഞു താരമാണ്.
ബഷീ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അംഗമാണ് സുഹാന ബഷീര്‍. സുഹാനയുടെ പൂര്‍ണ സമ്മതത്തോടെയാണ് മഷൂറയെ രണ്ടാം വിവാഹം ചെയ്തത്. പലപ്പോഴും സുഹാനയുടെ സമര്‍പ്പണത്തിന് ആരാധകര്‍ ഒരുപാട് സ്നേഹം നല്‍കാറുണ്ട്.
മദേഴ്സ് ഡേയില്‍ തന്റെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ബഷീര്‍ എത്തിയിരുന്നു. മാതൃദിനത്തില്‍ സ്നേഹിച്ച് കൊതി തീരും മുമ്പ് തനിക്ക് നഷ്ടപ്പെട്ട സ്വന്തം അമ്മയെ കുറിച്ച് സുഹാന പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്.
അമ്മയെ കുറിച്ച് പറയാന്‍ അവസരം കിട്ടുമ്പോള്‍ വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് സുഹാന. പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ടെന്ന് സുഹാന പറയുന്നു.
ജൂണില്‍ ബെര്‍ത്ത് ഡെ കൂടിയിട്ട് അമ്മച്ചി ഗള്‍ഫിലേക്ക് പോയതാണ്. പിന്നെ ജൂലൈയില്‍ കോള്‍ വന്നു അമ്മച്ചി മരിച്ചുവെന്നാണ്. അതോടെ ഇനി ആരും ഇല്ലല്ലോയെന്നൊരു ഫീലിങായിരുന്നു. മോള്‍ക്ക് ഒരു വയസ് ആയപ്പോഴാണ് അമ്മ മരിക്കുന്നത്. സൈലന്റ് അറ്റാക്കായിരുന്നു.
അമ്മച്ചി ഇനി ഇല്ലല്ലോ. ഇപ്പോഴും പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. സ്വന്തം അമ്മയ്ക്ക് പകരം വെക്കാന്‍ നമുക്ക് ആരും ഇല്ലല്ലോ. പിന്നെ മഷുവിന്റെ ഉമ്മയെ കാണുമ്പോഴാണ് വിഷമം കുറയും. മഷൂനെ മമ്മ ദിവസവും ഏഴ്, ഏഴര ആകുമ്പോള്‍ വിളിക്കും. മമ്മ എന്നെയും മോളായിട്ട് തന്നെയാണ് കാണുന്നത്. എന്നാലും എനിക്ക് അമ്മയെ ഓര്മ വരുമെന്ന് സുഹാന വൈകാരികമായി പറയുന്നു. വിഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
2009 ഡിസംബര്‍ 21നാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ബഷീറും സുഹാനയും വിവാഹിതരായത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് സുഹാന. സുഹാനയ്ക്ക് സഹോദരനും അച്ഛനുമാണുള്ളത്. അച്ഛന് ഇപ്പോഴും ബിസിനസ് തിരക്കിലാണ്. പച്ചാളം മാര്‍ക്കറ്റില്‍ കോഴിക്കട നടത്തുകയാണ് അപ്പന്. ഫോണ്‍ വിളിക്കാറുണ്ടെന്നും സുഹാന പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…