‘ഇവരുടെ ഈ സ്‌നേഹത്തിന് കണ്ണ് തട്ടാതിരിക്കട്ടെ, ആ‍ർക്കും അസൂയ തോന്നി പോകും’; സുഹാനയെ സുന്ദരിയായി ഒരുക്കി മഷൂറ

ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ബഷീർ ബഷി രണ്ട് ഭാര്യമാരുള്ളതിനെക്കുറിച്ചും, കുടുംബജീവിതത്തെക്കുറിച്ചും ആദ്യമായി സംസാരിച്ചത്. സഹതാരങ്ങള്‍ വരെ അന്ന് ബഷീറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാൽ ഏവരെയും അസൂയപ്പെടുത്തും വിധത്തിലാണ് ബഷീറിന്റെ കുടുംബത്തിന്റെ ജീവിതം. യൂട്യൂബ് ചാനലിലൂടെയായി സുഹാനയും മഷൂറയുമെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വിശേഷദിവസങ്ങളും, യാത്രകളുടെയുമെല്ലാം വീഡിയോ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ, സുഹാനയെ ഒരുക്കുന്നതിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് മഷൂറ. അഴകിന്‍ വസന്തമേ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇവരുടെ ഈ സ്‌നേഹത്തിന് കണ്ണ് തട്ടാതിരിക്കട്ടെ. ശരിക്കും അസൂയ തോന്നുന്നു, ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം. നിങ്ങളെങ്ങനെ പരസ്പരം ഒരു ഈഗോ ഇല്ലാണ്ട് ഹാപ്പിയായി പോവുന്നു. ഈ ഡ്രസും മേക്കപ്പും അടിപൊളിയായിട്ടുണ്ട്, തുടങ്ങി നിരവധി പേരാണ് അഭിപ്രായങ്ങളുമായെത്തിയത്.

ജനപിന്തുണ കൂടുതല്‍ സോനുവിനാണെന്നായിരുന്നു നേരത്തെ ബഷീര്‍ പറഞ്ഞത്. മഷുവിന് വീഡിയോ ചെയ്യാന്‍ നല്ല താല്‍പര്യമാണ്. തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വ്‌ളോഗ് എടുക്കും. സോനു അങ്ങനെയല്ല മക്കളുടെ കാര്യങ്ങളൊക്കെയായി തിരക്കിലാവുമ്പോള്‍ വീഡിയോ ഒക്കെ വിടും. അതിനെ വരെ ചിലര്‍ വിമര്‍ശിക്കാറുണ്ടെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വെച്ച് അത്ര ആക്ടീവല്ലായിരുന്നുവെങ്കിലും അടുത്തിടെ മഷൂറ വീണ്ടും സജീവമായിരുന്നു. ബഷീറിന്റെയും സോനുവിന്റെയും പ്രണയകഥ ചോദിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

മഷുവിനെ സഹോദരിയെപ്പോലെയാണ് കാണുന്നത്. അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഗര്‍ഭിണിയായത് പോലെയാണ് തോന്നിയതെന്നായിരുന്നു സുഹാനയുടെ വാക്കുകൾ. ഈ കുടുംബത്തില്‍ സന്തോഷത്തോടെയാണ് ഞാന്‍ കഴിയുന്നത്. ആളുകളില്‍ ചിലര്‍ കരുതുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും ഇവിടെയില്ലെന്നും സുഹാന മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

Gargi

Recent Posts

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 mins ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

22 mins ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

29 mins ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

44 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

1 hour ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

1 hour ago