‘സുജ കാർത്തികയുടെ പുതിയ ഫോട്ടോ’ ; ‘കാവ്യയുമായുള്ള സൗഹൃദം തനിക്ക് പഴി കേൾക്കേണ്ടി വന്നു ‘നടി പറയുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് സുജ കാർത്തിക. 2002ൽ ജയറാം നായകനായി എത്തിയ മലയാളി മാമന് വണക്കം എന്ന മലയാള  സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സുജ കാർത്തിക ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ചിത്രത്തിൽ  നായികയായിട്ടായിരുന്നു സുജ കാർത്തികയുടെ അരങ്ങേറ്റം. പിന്നെ നായികയ്ക്ക് പുറമെ സൂപ്പർ താരങ്ങളുടെ സഹോദരി വേഷങ്ങളിലടക്കം തിളങ്ങാൻ താരത്തിന് കഴിഞ്ഞു. റൺവേ എന്ന ചിത്രത്തിൽ ദിലീപിന്റെയും ഇന്ദ്രജിത്തിന്റേയും സഹോദരിയായി സുജ കാർത്തിക അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പഠനത്തിലേയ്ക്ക് തിരിയുകയായിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പ്രേക്ഷകരുമായി അടുത്തു നിൽക്കാൻ സുജ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ താരം  പങ്കു വയ്ക്കാറുണ്ട്. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളൊക്കെ നടി ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. മെർച്ചന്റെ നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണയാണ് സുജയുടെ ഭർത്താവ്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. 2010 ജനുവരി 31ന് ആയിരുന്നു സുജയും രാകേഷും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ സുജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ ക്യാപ്‌ഷനും ശ്രദ്ധനേടുകയാണ്. രാകേഷുമായുള്ള തന്റെ 15 വർഷത്തെ ബന്ധത്തെ കുറിച്ചാണ് സുജയുടെ പോസ്റ്റ്. എൻഗേജ്‌മെന്റ് ദിവസത്തെകുറിച്ചാണ് നടി കുറിച്ചിരിക്കുന്നത്. അഭിനയത്തിൽ നിന്നും വിട്ടുനിന്ന സമയത്തായിരുന്നു സുജയുടെ വിവാഹം. ആ സമയത്തും പൂർണമായും പഠനത്തിലായിരുന്നു താരത്തിന്റെ ശ്രദ്ധ. അതോടെ നിരവധി നേട്ടങ്ങളാണ് നടിയെ തേടിയെത്തിയത്. കുസാറ്റിൽ നിന്ന് പിഎച്ച്ഡി നേടിയ സുജയ്ക്ക് ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് റിസർച്ച് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

നിലവിൽ ഹോംഗ് കോങ്ങ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് താരം. നേരത്തെ സിനിമ വിട്ട് പഠനത്തിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ച് സുജ മനസുതുറന്നിരുന്നു. വീട്ടിൽ പഠനം എല്ലാവർക്കും ഒരു വട്ടാണ്. അച്ഛൻ ഡോ. സുന്ദരേശൻ, അമ്മ ഡോ. ചന്ദ്രിക, രണ്ടുപേർക്കും ഡോക്ടറേറ്റുണ്ട്. അവരുടെ പഠനശീലം തന്നെ തനിക്കും കിട്ടി. എല്ലാക്കാലത്തും സിനിമയിൽ തുടരാൻ കഴിയില്ലെന്ന് അറിയാമായിരുന്നു അതുകൊണ്ടാണ് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. വീണ്ടും സിനിമയിലേക്ക് മടങ്ങി വരാൻ താത്പര്യമില്ല. സ്റ്റേജിൽ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കാൻ ഇഷ്ടമാണ് എന്നാണ് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ സുജ പറഞ്ഞത്. നടി കാവ്യാ മാധവന്റെ അടുത്ത സുഹൃത്താണ് സുജ കാർത്തിക. കാവ്യയുടെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും സുജ കൂടെ ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പേരിൽ ഒരുപാട് പഴികളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആ സൗഹൃദം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട് ഇരുവരും. ഇടയ്ക്ക് സുജ കാവ്യാ മാധവനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചെത്താറുണ്ട്. അഭിമുഖങ്ങളിലടക്കം പലപ്പോഴും കാവ്യയെ കുറിച്ച് സുജ വാചാലയായിട്ടുണ്ട്. അതേ സമയം കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സുജ കാർത്തിക. 2007ൽ പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനുമുൻപ് പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ടുരാജാവ്, മാമ്പഴക്കാലം, പൊന്മുടിപുഴയോരത്ത്, പൗരൻ, നേരറിയാൻ സി.ബി.ഐ, ലോകനാഥൻ ഐ.എ.എസ്, അച്ചനുറങ്ങാത്ത വീട്, കിലുക്കം കിലുകിലുക്കം, ലിസമ്മയുടെ വീട്, എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളിൽ സുജ കാർത്തിക അഭിനയിച്ചിരുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago