‘ജീവിതം എനിക്കു നല്‍കിയ ഏറ്റവും വലിയ സമ്മാനം’ മകള്‍ക്ക് ആശംസകളുമായി സുജാത

നിരവധി ആരാധകരുള്ള ഗായികയാണ് സുജാത മോഹന്‍. മലയാളി ആയ സുജാത തമിഴ്‌നാട്ടിലും പ്രശസ്തയാണ്. റോജ, മിന്‍സാര കനവ്, പ്രണയ വര്‍ണങ്ങള്‍ തുടങ്ങിയ സിനിമകളില്‍ സുജാത പാടിയ പാട്ട് എവര്‍ഗ്രീന്‍ പാട്ടുകളായി നിലനില്‍ക്കുന്നു. കേരള, തമിഴ്‌നാട് സര്‍ക്കാരിന്റെ നിരവധി പുരസ്‌കാരങ്ങളും സുജാതയ്ക്ക് ലഭിച്ചിട്ടുണ്ട്.

യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിയിരുന്ന ബേബി സുജാതയോടു കാണിച്ചിരുന്ന ഇഷ്ടവും സ്‌നേഹവും ആണ് വര്‍ഷങ്ങള്‍ പിന്നിട്ട് 59 വയസ്സ് കഴിഞ്ഞപ്പോഴും താരത്തോട് പ്രേക്ഷകര്‍ക്ക് ഉള്ളത്. നിറഞ്ഞ ചിരിയും, എളിമ നിറഞ്ഞ സംസാരവുമാണ് ഈ ഗായികയെ മലയാളികള്‍ ഇന്നും നെഞ്ചേറ്റുന്നതിനു മറ്റൊരു കാരണം. സുജാതയെ പോലെ തന്നെയാണ് അവരുടെ ഭര്‍ത്താവ് മോഹനെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

സുജാതയുടെ മകള്‍ ശ്വേത മോഹനും പിന്നണി ഗായികയാണ്. ശ്വേത പാടിയ പാട്ടുകള്‍ താരതമ്യേന കുറവാണെങ്കിലും ഇവയെല്ലാം വന്‍ ജനപ്രീതി നേടിയ ഗാനങ്ങളാണ്. ഇപ്പോഴിതാ ശ്വേത മോഹനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സുജാത. തനിക്കു ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് മകളെന്ന് സുജാത കുറിച്ചു.

ശ്വേതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ പോസ്റ്റ്. ‘ജീവിതം എനിക്കു നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് നീ. ജന്മദിനാശംസകള്‍. എന്റെ പ്രിയപ്പെട്ടവളെ അനുഗ്രഹിക്കൂ… അവളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം’, സുജാത കുറിക്കുന്നു. ശ്വേതയുടെ 37ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തുന്നത്.

Gargi

Recent Posts

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

2 mins ago

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

15 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

16 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

16 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

19 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

20 hours ago