Film News

‘എന്റെ സഹോദരൻ മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്’; സൂര്യകിരണെ നഷ്ടപ്പെട്ട വേദനയിൽ സുജിത

തെലുങ്ക് സംവിധായകനും മുൻ ബാലതാരവുമായ സൂര്യകിരണിന്റെ മരണ വാർത്ത സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് മാർച്ച് 11നാണ് സൂര്യ കിരൺ മരിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായാണ് സൂര്യകിരൺ മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്. വിവിധ ഭാഷകളിൽ 200ൽ അധികം ചിത്രങ്ങളിലാണ് അദ്ദേഹം ബാലതാരമായെത്തിയത്. സത്യം എന്ന ചിത്രം സംവിധാനം ചെയ്ത് 2003 ൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ചാപ്റ്റർ 6, ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായി.

സഹോദരന്റെ വേർപാടിൽ നടി സുജിത ധനുഷിന്റെ കുറിപ്പാണ് ഇപ്പോൾ എല്ലാവരെയും വേദനിപ്പിക്കുന്നത്. സൂര്യകിരൺ തന്റെ സഹോദരൻ മാത്രമല്ല, ജീവിതത്തിലെ അച്ഛനും നായകനുമായിരുന്നു എന്ന് സുജിത കുറിച്ചു. ‘ചേട്ടാ, ആത്മാവിന് നിത്യശാന്തി നേരുന്നു. എന്റെ സഹോദരൻ മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്. ചേട്ടന്റെ കഴിവിലും വാക്കുകളിലും ഞാൻ അഭിമാനിക്കുന്നു. പല നിലകളിൽ, നിങ്ങളുടെ സാന്നിധ്യം എത്തി. പുനർജന്മം സത്യമാണെങ്കിൽ, ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും ആരംഭിക്കട്ടെ.’എന്നും സൂര്യ കിരണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സുജിത കുറിച്ചു.

Ajay Soni