ദിലീപിനെ ആളുകളൊക്കെ വെറുത്ത് തുടങ്ങി, ആർ സുകുമാരൻ

കരിയറിൽ മോശം സമയം ആയപ്പോഴേക്കും സിനിമ മേഖലയിൽ ഉള്ള പലരും നടൻ ദിലീപിന് എതിരായി പല കാര്യങ്ങളും സംസാരിക്കാൻ തുടങ്ങി. ഇത് ദിലീപിന് കൂടുതൽ വിമർശനങ്ങൾ ആണ് നേടി കൊടുത്തത്. അത്തരത്തിൽ സംവിധായകൻ ആർ സുകുമാരൻ ഒരു അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിനെ വെച്ച് താൻ ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചു എന്നും അതിനായി അഡ്വാൻസ് തുക ദിലീപിന് നൽകിയെന്നും എന്നാൽ പിന്നീട് ദിലീപ് ആ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുകുമാരൻ ഒരു അഭിമുഖത്തിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപിനെ വെച്ച് ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു.

പ്രായം മൂലം വ്യത്യാസം വരുന്ന ഒരു ആളുടെ കഥയായിരുന്നു അതിൽ പറഞ്ഞിരുന്നത്. കഥ വായിച്ചതിന് ശേഷം നിർമ്മാതാവ് അനിൽ അമ്പലക്കര താൻ എത്ര രൂപ വേണമെങ്കിലും ഈ സിനിമയ്ക്ക് വേണ്ടി മുടക്കം എന്നും തനിക്ക് കഥ ഇഷ്ട്ടപ്പെട്ടു എന്നുമാണ് പറഞ്ഞത്. അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി ദിലീപിനെ ചെന്ന് കണ്ടു. അഭിനയത്തിന് പ്രാധാന്യമുള്ള കഥ ആയിരുന്നു അത്. കഥ കേട്ട് കഴിഞ്ഞപ്പോൾ ദിലീപും താൽപ്പര്യം പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങൾ അഡ്വാൻസ് തുകയും ദിലീപിന് നൽകി. എന്നാൽ ഓരോ തവണയും അദ്ദേഹം ഓരോ കാരണം പറഞ്ഞു ഷൂട്ടിങ്ങിൽ നിന്ന് പിന്മാറി. ആരോ അയാളെ നിയന്ത്രിക്കുന്നത് പോലെ ആണ് തോന്നിയത്. എന്നാൽ അദ്ദേഹം സ്വമനസ്സാലെയല്ല അതിൽ നിന്ന് പിന്മാറിയത് എന്നാണു എനിക്ക് തോന്നുന്നത്.

അയാൾ അഭിനയിക്കുന്നുമില്ല ഒഴിയുന്നുമില്ല. അങ്ങനെ അയാളുടെ കയ്യിൽ നിന്ന് അഡ്വാൻസ് തുക തിരിച്ച് വാങ്ങി. അങ്ങനെ ആ ചിത്രം പിന്നെ ചെയ്തില്ല. ഇന്ന് ദിലീപ് അനുഭവിക്കുന്നത് എല്ലാം എന്നെ പോലെ പലരുടെയും കണ്ണീരിന്റെയും ശാപത്തിന്റെയും ഫലമാണ്. ആദ്യം എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സന്തോഷമാണ് തോന്നിയത്. കാരണം ഇവനെ പോലെ ഒരുത്തന്റെ കൂടെ ജോലി ചെയ്യേണ്ടി വന്നില്ലല്ലോ എന്നോർത്ത്. പിന്നീട് ഞാൻ അയാളെ വെച്ച് ഒരു സിനിമയും ചിന്തിച്ചിട്ടില്ല. ഇനി മനസ്സ് മാറി ദിലീപ് മാപ്പ് പറഞ്ഞു തിരിച്ച് വന്നാലും ഞാൻ അയാളെ വെച്ച് സിനിമ ചെയ്യില്ല. ഇന്ന് അയാളുടെ ആരാധകരുടെ എണ്ണമെല്ലാം കുറഞ്ഞു. ഇന്ന് അയാളുടെ ഫാൻസുകാർ മാത്രമാണ് അയാളുടെ സിനിമ കാണാൻ തിയേറ്ററിൽ വരുന്നത് എന്നും സുകുമാരൻ പറഞ്ഞു.

Devika

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

10 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

18 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

30 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

45 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

53 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

56 mins ago