സംഗീത സംവിധായകന് ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയവാര്‍ത്ത പങ്കുവെച്ചിട്ട് അധിക കാലമായില്ല. സോഷ്യല്‍മീഡിയ ഇപ്പോള്‍ സെലിബ്രേറ്റ് ചെയ്യുന്ന പ്രണയ ജോഡികള്‍ കൂടിയാണ് ഇരുവരും. ഇരുവരും തമ്മിലുള്ള ബന്ധത്തിന് ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. ഗായിക അഭയ ഹിരണ്മയിയുമായുള്ള ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. അതിനാല്‍ തന്നെ ഇരുവരും പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം അത്ഭുതപ്പെട്ടിരുന്നു.
ഇന്ന് അമൃതയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ‘ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍ കണ്മണി’യെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ അമൃതയ്ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ടീഷര്‍ട്ടണിഞ്ഞ് ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് ചിരിച്ച് പോസ് ചെയ്യുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ഇരുവരുടേയും ഫോട്ടോ നിമിഷങ്ങള്‍ക്കകം വൈറലായി. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘ഇവരുടെ ബന്ധത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം… ആ ചിരിയിലുണ്ട് എല്ലാം എന്നും എന്റെ പൊന്ന് എന്ന് വിളിച്ചിരുന്ന അഭയ എവിടെ? പൊന്ന് കണ്മണിയായി… ലക്കി മാന്‍ എന്നുമൊക്കെയാണ് കമന്റുകള്‍. നിങ്ങള്‍ സന്തോഷമായി ഇരിക്കൂ നെഗറ്റീവ് മൈന്‍ഡ് ചെയ്യണ്ട എന്നു പറയുന്നവരും ഉണ്ട്. അടുത്തിടെ അമൃയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പഴനി ക്ഷേത്രത്തില്‍ നിന്നും ഇരുവരും പൂമാലകള്‍ ചാര്‍ത്തി നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമൃതയും ഗോപി സുന്ദറും വിവാഹിതരായിയെന്ന വാര്‍ത്ത പരന്നത്. കൂടാതെ അമൃത ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഹസ്ബന്റ് എന്ന് കുറിച്ചതും ആരാധകരുടെ സംശയം ഇരട്ടിപ്പിച്ചിരുന്നു.
നടന് ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാകുന്നത്. ബാലയുമായി പിരിഞ്ഞ ശേഷം മകള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് അമൃത കഴിഞ്ഞിരുന്നത്. അഭയ ഹിരണ്മയിക്ക് മുമ്പ് ഗോപി സുന്ദര്‍ വിവാഹിതനായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഗോപി സുന്ദറിനുണ്ട്. അതിനു ശേഷമാണ് അഭയ ഹിരണ്മയിയുമായി പ്രണയത്തിലാകുന്നത്. പത്തുവര്‍ഷത്തോളം നീണ്ടുനിന്ന ഇവരുടെ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലായത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…