‘ഡയറക്ടര്‍ ബ്രില്ലിന്‍സ് കാണിക്കാനായിരുന്നെങ്കില്‍ രാജേഷിനെ ഇങ്ങനെ പിശുക്കനാക്കണ്ടായിരുന്നു’

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ഹേ. ഡിസംബര്‍ 22 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് തയ്യാറാക്കിയ ചിത്രത്തെ കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഡയറക്ടര്‍ ബ്രില്ലിന്‍സ് കാണിക്കാനായിരുന്നെങ്കില്‍ രാജേഷിനെ ഇങ്ങനെ പിശുക്കനാക്കണ്ടായിരുന്നുവെന്നാണ് സുനില്‍ കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കല്യാണം കഴിഞ്ഞു രാജേഷിന്റെ വീട്ടിലേക്ക് കയറിവന്ന ജയ കാണുന്നത് ചില്ലു പൊട്ടിയ ടീപ്പോ, കാലൊടിഞ്ഞ കെട്ടിവച്ച കസേര, റബ്ബര്‍ബാന്‍ഡ് ചുറ്റിയ ടിവി റിമോട്ട് ഒക്കെയാണ്…
ഒരു ആണ് തന്റെ കല്യാണത്തിനാണ് തന്റെ വീട് ഏറ്റവും മനോഹരമാക്കുന്നത്… വീട് പെയിന്റടിച്ചും പുതിയ ഫര്‍ണിച്ചര്‍ മേടിച്ചും മാക്‌സിമം മനോഹരമാക്കും…
യാതൊരു ദുശീലവുമില്ലാത്ത സ്വന്തമായി പോള്‍ട്രി ഫാം നടത്തുന്ന അഞ്ചു പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന അമ്മയെയും കെട്ടിച്ചുവിട്ടിട്ട് തിരിച്ചുവന്ന പെങ്ങളെയും നന്നായി നോക്കുന്ന രാജേഷ് തന്റെ വീട്ടിലെ ഉപകരണങ്ങള്‍ തന്റെ കല്യാണത്തിനും മാറ്റാതെ ഇട്ടത് എന്തിനാണ്..
ഇതേ രാജേഷ് തന്നെ ജയയുമായിട്ടുള്ള ഇടിക്കുശേഷം തകര്‍ന്നുപോയ വീട്ടുപകരണങ്ങള്‍ക്ക് പകരം പുതിയത് വാങ്ങുന്നത് കാണിക്കുന്നുണ്ട്…
ഡയറക്ടര്‍ ബ്രില്ലിന്‍സ് കാണിക്കാനായിരുന്നെങ്കില്‍ രാജേഷിനെ ഇങ്ങനെ പിശുക്കനാക്കണ്ടായിരുന്നുവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago