താൻ വർഷങ്ങളായി അനുഭവിക്കുന്നു,ഇതൊരു പുതിയ കാര്യമല്ല; വെളിപ്പെടുത്തി സണ്ണി ലിയോൺ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  സഹായത്തോടെയുള്ള  ഡീപ്ഫേക്ക് വീഡിയോ ആയിരുന്നു പോയവർഷത്തെ  ആശങ്ക ഉയർത്തിയ  വാർത്തകളിലൊന്ന്.   2023 നവംബറിൽ നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ചത്  വലിയ വിവാദമായിരുന്നു.  ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ  സെലിബ്രിറ്റികള്‍ക്കെതിരായ ഇത്തരം ഡീപ്ഫേക്ക് ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് സൂപ്പർ താരം  സണ്ണി ലിയോൺ.  ഇത്തരം ഡീപ്പ് ഫേക്ക് ആക്രമണങ്ങള്‍ വർഷങ്ങളായി തനിക്കെതിരെ  സംഭവിക്കുന്നുണ്ടെന്നും. ഇത്തരം ഡീപ്‌ഫേക്കുകൾ ഒരു പുതിയ പ്രശ്നം അല്ലെന്നുമാണ് സണ്ണി ലിയോൺ പറയുന്നത്. ഡീപ്പ് ഫേക്ക് വീഡിയോകളാല്‍ നടിമാര്‍ ഓണ്‍ലൈനില്‍ അപമാനിക്കപ്പെടുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ  ചോദ്യത്തിന് നടിയുടെ മറുപടി ഇതായിരുന്നു.   ഇത്തരം ആക്രമണങ്ങൾ  തനിക്ക് സംഭവിച്ചതാണ്, എന്നാൽ  താൻ  അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല.

ഇത് തന്നെ  മാനസികമായും  ബാധിക്കാൻ താൻ  അനുവദിക്കുകയും ഇല്ല , എന്നാൽ ഇത് ദുരന്തമായി  മാറുന്ന യുവ നടിമാര്‍‌ ഉണ്ടെന്നും  അത് അവരുടെ തെറ്റല്ലെന്ന് അവർ മനസ്സിലാക്കണമെന്നും സണ്ണി ലിയോൺ പറഞ്ഞു. അവർ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ധൈര്യത്തോടെ പോയി അപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണമെന്നും സണ്ണി ലിയോൺ പറയുന്നു . നിങ്ങളുടെ മുഖവും അടയാളവും അവർ ദുരുപയോഗം ചെയ്തുവെന്ന് പരാതി കൊടുക്കുക. പരാതി നൽകിയാൽ  പോലീസ് നടപടിയെടുക്കുമെന്നും  കൂടാതെ സോഷ്യൽ മീഡിയയിൽ പോലും നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് അത് സാങ്കേതികമായി നീക്കം ചെയ്യണം. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അത് ഉപയോഗിക്കണം എന്നും  സണ്ണി പറയുന്നു. ഡീപ്പ് ഫേക്ക് ഇപ്പോഴത്തെ ട്രെന്‍റായി വരുന്ന  കാര്യമാണ്എ ല്ലാവരും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു.

അതിനാല്‍ തന്നെ ഭയത്തേക്കാള്‍ സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ് എന്നും നടി ചൂണ്ടിക്കാട്ടി.  കഴിഞ്ഞ വർഷം നാം ഇത്തരത്തിലുള്ള  നിരവധി  വ്യാജ ഫോട്ടോകളും വീഡിയോകളും കണ്ടു. ഇത് വളരെക്കാലമായി ഉള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല, പക്ഷെ ഇത്തരം സൌകര്യങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ മോശം ആള്‍ക്കാര്‍ക്ക് ലഭിക്കുന്നു , അതവർ ദുരുപയോഗം  എന്നതാണ് പ്രശ്നമെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു. അതേസമയം  ോളിവുഡിലെ  സൂപ്പർ താരം  സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക്  എത്തുന്ന ആവേശത്തിലാണ് താരത്തിന്റെ  ആരാധകർ. സണ്ണി ലിയോൺ നായികയായി എത്തുന്ന   ആദ്യ മലയാള വെബ് സീരിസ് ആണ്  ‘പാൻഇന്ത്യൻ സുന്ദരി’. പാൻ ഇന്ത്യൻ സുന്ദരി  പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago