സണ്ണി ലിയോണിനെ കാണാൻ സണ്ണിയുടെ ഫോട്ടോയുള്ള ടീഷർട്ടുമണിഞ്ഞ് ഓടിയെത്തുന്ന ഭീമൻ രഘു. ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്താണ് ഈ വീഡിയോക്ക് പിന്നിലെ യാഥാർഥ്യം എന്ന് നോക്കാം. സണ്ണി ലിയോണ്‍ വീണ്ടും മലയാള ചലച്ചിത്രരംഗത്തേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇത് മലയാളത്തിലെ താരത്തിന്റെ ആരാധകരിൽ ചെറുതല്ലാത്ത ഒരാവേശം നിറച്ചിട്ടുമുണ്ട്. . കേരളത്തില്‍ എത്തിയ വിവരം സണ്ണി ലിയോൺ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതമാണ് വീഡിയോയില്‍. ചിത്രീകരണത്തിനിടെ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.
ഇതേ സമയം സണ്ണിയുടെ ആരാധകനായ ഭീമന് രഘുവിന്റെ കഥാപാത്രം സുന്നി ലിയോണിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നു. ഈ രംഗം പകര്‍ത്തുന്ന ക്യാമറ ടീമിനെയും വീഡിയോയില്‍ കാണാൻ സാധിക്കും. ഭീമൻ രഘു തൊട്ടതെല്ലാം ട്രോള്‍ ആകുന്ന ഇക്കാലത്തു , ഈ വിഡിയോയും അത്തരത്തിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത് . എന്നാൽ എന്താണ് വീഡിയോക്ക് പിന്നിലെ വാസ്തവം എന്നത് വിശദീകരിച്ച് ഭീമൻ രഘുവും രംഗത് വന്നു. ഒരു മലയാളം മാധ്യമത്തോടാണ് ഭീമ രഘു പ്രതികരിച്ചത്. ചിത്രീകരണം പുരോഗമിക്കുന്ന ഒരു വെബ് സീരീസിലെ രംഗമാണ് പ്രചരിക്കുന്നതെന്ന് ഭീമൻ രരഘു മനോരമ ഓൺലൈനിനോട് പറഞ്ഞു. താൻ ഇപ്പോൾ ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഒരു വെബ് സീരിസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നും അതിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട് എന്നും ഭീമൻ രഘു വ്യക്തമാക്കി .