ഉത്ഘാടനവുമായി സണ്ണി ലിയോൺ; കാണാൻ ഓടിയെത്തി ഭീമൻ രഘു,വീഡിയോ

സണ്ണി ലിയോണിനെ കാണാൻ സണ്ണിയുടെ ഫോട്ടോയുള്ള ടീഷർട്ടുമണിഞ്ഞ് ഓടിയെത്തുന്ന ഭീമൻ രഘു. ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്താണ് ഈ വീഡിയോക്ക് പിന്നിലെ യാഥാർഥ്യം എന്ന് നോക്കാം.  സണ്ണി ലിയോണ്‍ വീണ്ടും മലയാള ചലച്ചിത്രരംഗത്തേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇത് മലയാളത്തിലെ താരത്തിന്റെ ആരാധകരിൽ ചെറുതല്ലാത്ത ഒരാവേശം നിറച്ചിട്ടുമുണ്ട്.  . കേരളത്തില്‍ എത്തിയ വിവരം സണ്ണി ലിയോൺ  തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ  വീഡിയോ പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതമാണ് വീഡിയോയില്‍. ചിത്രീകരണത്തിനിടെ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ്  പ്രചരിക്കുന്നത്.

ഇതേ സമയം സണ്ണിയുടെ ആരാധകനായ ഭീമന്‍ രഘുവിന്റെ കഥാപാത്രം സുന്നി ലിയോണിന്റെ  ചിത്രമുള്ള  ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന മറ്റൊരു   വീഡിയോയും പ്രചരിക്കുന്നു.  ഈ രംഗം പകര്‍ത്തുന്ന ക്യാമറ ടീമിനെയും വീഡിയോയില്‍ കാണാൻ സാധിക്കും.   ഭീമൻ രഘു  തൊട്ടതെല്ലാം ട്രോള് ആകുന്ന ഇക്കാലത്തു , ഈ വിഡിയോയും അത്തരത്തിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത് .  എന്നാൽ എന്താണ് വീഡിയോക്ക് പിന്നിലെ വാസ്തവം എന്നത് വിശദീകരിച്ച് ഭീമൻ രഘുവും രംഗത് വന്നു. ഒരു മലയാളം മാധ്യമത്തോടാണ് ഭീമ രഘു പ്രതികരിച്ചത്.  ചിത്രീകരണം പുരോഗമിക്കുന്ന ഒരു വെബ് സീരീസിലെ രംഗമാണ് പ്രചരിക്കുന്നതെന്ന് ഭീമൻ രരഘു മനോരമ ഓൺലൈനിനോട് പറഞ്ഞു.  താൻ ഇപ്പോൾ ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഒരു വെബ് സീരിസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നും അതിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട് എന്നും ഭീമൻ രഘു വ്യക്തമാക്കി .

ഫ്ലവർസിൽ ടെലികാസ്റ് ചെയ്യുന്ന  ഉപ്പും മുളകും സീരീസിന്റെ സംവിധായകൻ സതീഷ് കുമാർ ആണ് പാൻ ഇന്ത്യൻ സുന്ദരിയും  സംവിധാനം  ചെയ്യുന്നത്. സണ്ണി ലിയോൺ  ഒരു ഉദ്ഘാടനത്തിന് വരുന്നതും അവരെ കാണാൻ താൻ  ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയിൽ ആരോ പകർത്തിയ വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. ഈ സീരിസിൽ സണ്ണി ലിയോണുമായി  ഒരു നൃത്തരംഗത്തിലും താൻ  അഭിനയിക്കുന്നുണ്ടെന്നു ഭീമൻ രഘു കൂട്ടിച്ചേർത്തു . അതുപോലെ പല രസകരമായ രംഗങ്ങളും നിറഞ്ഞതാണ് വെബ് സീരിസ് എന്നും ഭീ മൻ രഘു പറഞ്ഞ. ഭീമൻ രഘുവിന്റെ ഈ പ്രതികരണം പുറത്തു വരുന്നത് വരെ ഭീഏത് ചിത്രത്തിലാണ്  സന്നി ലഇയോൺ  അഭിനയിക്കുന്നതെന്നോ എന്താണ് സംഭവം എന്നോ ഒന്നും  വ്യക്തമലായിരുന്നു. കേരളത്തിൽ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണി ലിയോണിനെ കാണാൻ  സണ്ണിയുടെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന്‍ രഘുവെന്ന അടിക്കുറിപ്പോടെയാണ്  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.  ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകൻ സതീഷ് കുമാർ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ആണ് ‘പാൻ ഇന്ത്യൻ സുന്ദരി. മണിക്കുട്ടൻ, അപ്പാനി ശരത്ത്, മാളവിക മോഹൻദാസ്, കോട്ടയം രമേശ്, ഹരീഷ് കണാരൻ, നോബി മാർക്കോസ്, ജോണി ആന്റണി, സജിത മഠത്തിൽ അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന വെബ് സീരീസിൽ അഭിനയിക്കാനാണ് സണ്ണി ലിയോൺ കേരളത്തിൽ എത്തിയത്..സീരീസിനെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങള്‍ അണിയറപ്രവർത്തകർ പുറത്തു വിട്ടില്ല.  തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്. മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. കൊട്ട്വേഷന്‍ ഗ്യാങ്, ഷീറോ, കൊക കോള, ഹെലെന്‍, ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങുന്നത്.

 

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago