കുട്ടികളെ വിട്ടു നില്‍ക്കുക എന്നത് ഞങ്ങള്‍ക്ക് വലിയ വിഷമമാണ്, സണ്ണി ലിയോണ്‍

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍സ്റ്റാറായി എത്തിയ ഒരു താരത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സണ്ണി ലിയോണിന് മാത്രമാണ്. ഒരു മകളെ ദത്തെടുത്തിട്ടുണ്ട് താരം. അതിനെ തുടര്‍ന്ന് സറോഗസിയിലൂടെ രണ്ട് മക്കളേയും താരം സ്വന്തമാക്കിയിരുന്നു. അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്ക് വച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സണ്ണി ലിയോണിന്റെ വാക്കുകള്‍-
എനിക്ക് എന്റെ സ്വന്തം മക്കളില്ലായിരുന്നു. പക്ഷെ എനിക്ക് ശരിക്കും കുട്ടികളെ വേണമായിരുന്നു. എന്റെ ഭര്‍ത്താവും മക്കളെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ സറോഗസിയ്ക്ക് ശ്രമിച്ചത്. സറോഗസി ഒരുപാട് സമയം വേണ്ടി വരുന്നൊരു കാര്യമാണ്. ഒന്നര വര്‍ഷമാണ് ഇതിന് വേണ്ടി ചെലവിട്ടത്. ആറ് എഗ്ഗ്‌സ് ആയിരുന്നു ഉണ്ടായിരുന്നത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും.


പക്ഷെ ഞങ്ങള്‍ ഐവിഎഫിന് ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. കുട്ടികളുണ്ടായില്ല. ഐവിഎഫ് എന്ന കടമ്പ എത്ര വലിയ വേദനയായിരുന്നു തനിക്ക് നല്‍കിയിരുന്നത്. ‘അത് ശരിക്കും ഹൃദയഭേദകമായിരുന്നു. പരാജയപ്പെട്ടുവെന്ന് തോന്നി. ഞങ്ങള്‍ വല്ലാതെ തകര്‍ന്നു പോയി. ഞങ്ങള്‍ അവിടേയ്ക്ക് ചെന്നു. പെണ്‍കുട്ടികളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അവിടെയുണ്ടായിരുന്ന കുട്ടികളൊക്കെ ക്യൂട്ട് ആയിരുന്നു. അവിടെ നിന്നും ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ ദത്തെടുത്തു. അവളിന്ന് ഞങ്ങളുടേതാണ്.
ഞങ്ങള്‍ ജെനറ്റിക്കലി കണക്ട്ഡ് അല്ലെങ്കിലും ഹൃദയത്തിലൂടെ ഞങ്ങള്‍ ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. നിഷയെ ദത്തെടുത്ത ശേഷമാണ് സണ്ണിയും ഡാനിയലും രണ്ട് ആണ്‍ കുട്ടികളുടെ കൂടി മാതാപിതാക്കളാകുന്നത്. കുട്ടികളെ വിട്ടു നില്‍ക്കുക എന്നത് ഞങ്ങള്‍ക്ക് വലിയ വിഷമമാണ്.

Geethu