ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളിയൊരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്.
ചിത്രത്തിന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സണ്ണി വീണ്ടും മലയാളത്തിലേക്കെത്തുന്ന സന്തോഷം താരം പങ്കുവച്ചത്. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഒടുവില്‍ എന്റെ കൈപൊള്ളി എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ പൂജ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്. തേങ്ങയ്ക്കു മുകളില്‍ കര്‍പ്പൂരം കത്തിക്കുന്നതും നടിയുടെ കൈപൊള്ളുന്നതും വീഡിയോയില്‍ കാണാം.
മമ്മൂട്ടി ചിത്രം മധുരരാജയിലെ ഗാന രംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും താരം പ്രധാന വേഷത്തിലെത്തിയിരുന്നു. 2018ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംവിധായകനാണ് പാമ്പള്ളി. സിന്‍ജാര്‍ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. ലക്ഷദ്വീപിലെ ജസരി ഭാഷയിലുള്ള ആദ്യ സിനിമയായിരുന്നു സിന്‍ജാര്‍.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…