നടന്, നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച അനുരാഗ് കശ്യപിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ നായികയായെത്തുന്നു. വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത് മറ്റാരുമല്ല, സണ്ണി തന്നെയാണ്.
ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപിന്റെ ഒരു പുതിയ പ്രോജക്റ്റിനായി ഒപ്പുവെച്ചുവെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തി. താരം ഇതിനെ ‘സ്വപ്നം സാക്ഷാത്കരിക്കുന്നു’ എന്നാണ് വിശേഷിപ്പിച്ചത്. 41 കാരിയായ താരം തനിക്ക് അവസരം തന്ന അനുരാഗ് കശ്യപിനോടുള്ള നന്ദിയും രേഖപ്പെടുത്തി. അനുരാഗ് കശ്യപിനെ പോലൊരാളുടെ ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സ്വപ്നം സത്യമാകുന്നതു കൊണ്ടാണ് ഈ ചിരിയെന്നും താരം കുറിച്ചു. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാനഡയില്‍ ഒരു ഇന്ത്യന്‍ സിഖ് കുടുംബത്തില്‍ ജനിച്ച കരണ്‍ജിത് കൗര്‍ വോറയാണ് പിന്നീട് സണ്ണി ലിയോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഷാരൂഖ് ഖാന്റെ റയീസ് (2017), അജയ് ദേവ്ഗണിന്റെ ബാദ്ഷാഹോ (2017), വണ്‍ നൈറ്റ് സ്റ്റാന്‍ഡ് (2016), ഏക് പഹേലി ലീല (2015), കുച്ച് കുച്ച് ലോച്ചാ ഹേ (2015), ജാക്ക്പോട്ട് (2013) തുടങ്ങി നിരവധി ബോളിവുഡ് സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട് താരം.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…