സണ്ണി ലിയോണിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽ നായകനായി എത്തുന്നതാര്!

ആർ രാധാകൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് പട്ടാ. ചിത്രത്തിൽ സണ്ണി ലിയോൺ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ആണ് എത്തുന്നത്. കുറ്റം ചെയ്ത ഒരു സ്ത്രീയെ അന്വേഷിക്കുന്ന സി ബി ഐ ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സ്ത്രീ ആയിട്ടാണ് ചിത്രത്തിൽ സണ്ണി ലിയോൺ എത്തുന്നത്. ചിത്രത്തിലെ ഈ കഥാപാത്രം വളരെ ശക്തമാണെന്നും ശക്തമായ ഒരു സ്ത്രീയ്ക്ക് മാത്രമേ ഈ കഥാപാത്രം ചെയ്യാൻ കഴിയുകയുള്ളു എന്നും അത് കൊണ്ടാണ് ആ കഥാപാത്രത്തിനായി സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ രാധാകൃഷ്ണൻ പറയുന്നത്. ഒരു എക്‌സ്പിരിമെന്റൽ പൊളിറ്റിക്കൽ ത്രില്ലെർ കൂടിയാണ് ചിത്രം എന്നും സംവിധായകൻ പറയുന്നു. ചിത്രത്തിൽ ശ്രദ്ധേയമായ പുരുഷവേഷം കൈകാര്യം ചെയ്യുന്നത് ഒരു മലയാളി താരം ആണ്. ചിത്രത്തിലെ കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസർ ആയെത്തുന്നത് ശ്രീശാന്ത് ആണ്.

sunny leone about past

മലയാളികളുടെ പ്രിയങ്കരനായ ക്രിക്കെറ്റ് താരമായ ശ്രീശാന്ത് മുൻപ് പല തവണയും ഒരു നടനെന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരമായും നടനായും അവതാരകനായും എല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന ശ്രീശാന്ത് ഒരു ബിജെപി നേതാവ് കൂടിയാണ്. ആദ്യമായാണ് ശ്രീശാന്ത് സണ്ണി ലിയോണുമൊത്ത് ഒരു ചിത്രം ചെയ്യാൻ പോകുന്നത്. ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ശ്രീശാന്തും അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രീശാന്തിനെ തിരഞ്ഞെടുത്തതിൽ വ്യക്തമായ കാരണം ഉണ്ടെന്നും രാധാകൃഷ്ണൻ പറയുന്നു.

ഈ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ തന്നെ എന്റെ മനസ്സിൽ ശ്രീശാന്തിന്റെ മുഖം ആയിരുന്നു വന്നത്. കഥാപാത്രത്തെ കുറിച്ചും കഥയെക്കുറിച്ചും ശ്രീശാന്തിനോട് പറഞ്ഞപ്പോൾ അദ്ദേഹം ആ കഥാപാത്രമായി അഭിനയിച്ച് കാണിച്ച രീതി എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടന്നും അത് കൊണ്ട് തന്നെ സിബിഐ ഓഫീസറുടെ കഥാപാത്രം ചെയ്യാൻ വേണ്ടി ശ്രീശാന്തിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.

 

 

 

 

 

 

 

 

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago