Categories: Film News

‘പ്രിയപ്പെട്ടവനേ…ഈ പാത എന്നെന്നേക്കുമായി കൈകോര്‍ത്ത് തുടരണം’!! വിവാഹവാര്‍ഷികം ആഘോഷമാക്കി സണ്ണി ലിയോണി

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോണി. ഇപ്പോഴിതാ താരം ഒരു സന്തോഷവാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ്. പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കുന്ന സന്തോഷമാണ് താരം പങ്കുവച്ചത്. വിവാഹ ചിത്രം പങ്കുവച്ച് പ്രിയതമന് ആശംസകളറിയിച്ചിരിക്കുകയാണ് താരം.

നല്ല സമയങ്ങളില്‍ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങള്‍ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് സണ്ണി ലിയോണി പറയുന്നു. ‘ദൈവം നമ്മെയും കുടുംബത്തെയും സ്‌നേഹത്താല്‍ അനുഗ്രഹിച്ചിരിക്കുന്നു! ഈ പാത എന്നെന്നേക്കുമായി കൈകോര്‍ത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രിയപ്പെട്ടവനേ.. വാര്‍ഷിക ആശംസകള്‍!’, ചിത്രം പങ്കുവച്ച് സണ്ണി ലിയോണി കുറിച്ചു.

2011-ലാണ് ഡാനിയല്‍ വെബ്ബറും സണ്ണി ലിയോണിയും വിവാഹിതരായത്. 2017-ല്‍ ദമ്പതികള്‍ മകള്‍ നിഷയെ ദത്തെടുത്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു. മക്കളോടൊപ്പമുള്ള ചിത്രങ്ങളും സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം പങ്കുവച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കെ കാമുകന്‍ പിന്മാറിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു ദാരുണ സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ പിന്മാറുകയായിരുന്നു. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വരെ പ്ലാന്‍ ചെയ്തിരുന്നു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥ. എന്നാല്‍ അതിനുശേഷം ദൈവം തനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തുവെന്നും അവര്‍ പറയുന്നു. മാലാഖയെപ്പോലൊരു മനുഷ്യനെ തനിക്ക് ഭര്‍ത്താവായി തന്നു, അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം കൂടെനിന്നുവെന്നും സണ്ണി ലിയോണി പറയുന്നു.

Anu

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago