ടോവിനോയുടെ സൂപ്പര്‍ ഹീറോ ടെസ്റ്റിന് കൈയ്യടിച്ച് ആരാധകര്‍…

ഹോളിവുഡ് സൂപ്പര്‍ ഹീറോസിനെ കണ്ട് വളര്‍ന്ന മലയാളികള്‍ക്ക് മലയാളത്തിന്റേതായി ഒരു സൂപ്പര്‍ ഹീറോയെ ലഭിക്കാന്‍ പോവുകയാണ്. ബേസില്‍ ജോസഫ് സംവിധാനത്തില്‍ ടോവിനോ സൂപ്പര്‍ ഹിറോ ആയി വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ നിറയെ. ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ തന്നെ ആരാധകരെ അമ്പരപ്പിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന് മലയാളം ഇതുവരെ കാണാത്ത പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

ഇപ്പോഴിതാ ഏറ്റവും പുതിയതായി ഇറങ്ങിയ ഒരു പ്രമോഷന്‍ വീഡിയോ ആണ് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്. റെസ്ലിങ് താരം ദി ഗ്രേറ്റ് ഖാലിയും മിന്നല്‍ മുരളിയും നേര്‍ക്കുനേര്‍ എത്തുന്ന വീഡിയോയാണ് നെറ്റ്ഫ്‌ലിക്‌സ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കന്‍ സൂപ്പര്‍ ഹീറോ ആകുന്നതിനായി ഗ്രേറ്റ് ഖാലിയുടെ സൂപ്പര്‍ ഹീറോ ടെസ്റ്റില്‍ പങ്കെടുക്കുകയാണ് മിന്നല്‍ മുരളി. പലവിധത്തില്‍ ഗ്രേറ്റ് ഖാലി മിന്നല്‍ മുരളിയെ പരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. ബാലതാരം വസിഷ്ഠ് ഉമേഷും ടൊവിനോക്ക് ഒപ്പം വീഡിയോയില്‍ ഉണ്ട്. ഇടിമിന്നല്‍ ഏല്‍ക്കുന്നതിലൂടെ അത്ഭുതശക്തികള്‍ ലഭിക്കുന്ന മുരളി എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’ എന്ന ചിത്രം പറയുന്നത്.

വലിയ രീതിയിലുള്ള പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്ന സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബേസില്‍ ടോവിനോ കൂട്ടുകെട്ടില്‍ പിറക്കുന്ന ഈ സിനിമ മറ്റൊരു വമ്പന്‍ ഹിറ്റായി മാറുമെന്ന് ആരാധകരും ഇപ്പോഴേ വിലയിരുത്തിയ മട്ടാണ്. പുതുതായി ഇറങ്ങിയ പ്രമോഷന്‍ വീഡിയോ മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ എല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടി വഴി ഷെയര്‍ ചെയ്തിട്ടുണ്ട്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago