ബച്ചന്റെ ഗ്ലാസ് തപ്പി രൺബീർ !! കൂടെ സഹായിക്കാൻ മോഹൻലാലും മമ്മൂട്ടിയും, എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം കാണാം (വീഡിയോ)

ഇന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി മാറുകയാണ്, അമിതാഭ് ബച്ചന്‍ കളഞ്ഞു പോയ തന്റെ സണ്‍ഗ്ലാസ് തപ്പുന്നതാണ് വീഡിയോയുടെ പ്രമേയം. വീഡിയോയുടെ വിവിധ ഘട്ടങ്ങളിലായി എല്ലാ താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’ എന്ന രസികന്‍ ഡയലോഗാണ് മമ്മൂട്ടി വിഡിയോയില്‍ പറയുന്നത്. ബച്ചന്റെ സണ്‍ഗ്ലാസ് തപ്പണമെങ്കില്‍ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്.

കൊവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയുമാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മെയ്ഡ് അറ്റ് ഹോം എന്നാണ് വീഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് താരങ്ങള്‍ വിഡിയോയ്ക്കായി ഒന്നിച്ചത്. താരങ്ങളെല്ലാം അവരവരുടെ ഭാഷകളിലാണ് വീഡിയോയില്‍ സംസാരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

അമിതാഭ് ബച്ചനും രജനികാന്തും മമ്മൂട്ടിയും മോഹന്‍ലാലും രണ്‍ബീര്‍ കപൂറും ചിരഞ്ജീവിയും ആലിയ ബട്ടും പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഷോര്‍ട്ട് ഫിലിമില്‍ അണിനിരന്നിരിക്കുന്നു.

കടപ്പാട്  :  SAB TV

 

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

55 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago