ആക്‌ഷൻ കൊറിയോഗ്രാഫർ സുപ്രീം സുന്ദറിന്റെ പിറന്നാൾ ആഘോഷിച്ചു വാലിബൻ ടീം, മധുരം നൽകി മോഹൻലാലും

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ, ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ പുതിയ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’ ഇപ്പോൾ ചിത്രത്തിന്റെ ആക്ഷൻ കൊറിയോ ഗ്രാഫർ സുപ്രിം സുന്ദറിന്റെ പിറന്നാൾ ആഘോഷം ആഘോഷിച്ചിരിക്കുകയാണ്  വാലിബൻ ടീം. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു ഈ ആഘോഷം, അതിന്റെ ചിത്രങ്ങൾ എല്ലാ, തന്നെ സുപ്രീം സുന്ദർ ട്വീറ്റ് ചെയ്യുകയും ചെയ്യ്തു.ഈ ആഘോഷത്തിൽ മോഹൻലാൽ സുന്ദറിന്  മധുരം നൽകുകയും ചെയ്യ്തു കൂടാതെ ലിജോയും

മോഹൻലാൽ, ലിജോ ജോസ്, മധു നീലകണ്ഠൻ, ടിനു പാപ്പച്ചൻ, എന്നിവരും ഈ ആഘോഷത്തിൽ പങ്കെടുത്ത ചിത്രങ്ങളും കാണാം. രാജസ്ഥാനിലെ ചിത്രത്തിന്റെ ഷെഡ്യൂൾ കഴിഞ്ഞു ഇപ്പോൾ വീണ്ടും ചെന്നയിൽ തുടക്കം ഇട്ടിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽആരംഭിച്ച  ജോൺ മേരി ക്രിയ്റ്റീവ് ലിമിറ്റിഡിനൊപ്പം,മാക്‌സ് ലാബ് സിനിമാസ്, സഞ്ചുറി ഫിലിംസ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

സിനിമ പ്രേമികൾ കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ, ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് പി എസ്  റഫീഖ് ആണ്. ഛായാഗ്രഹണം നീലകണ്ഠൻ, സംഗീതം പ്രശാന്ത് പിള്ള. ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു എന്നും കഴിഞ്ഞ ദിവസം അപ്‌ഡേറ്റ് എത്തിയിരുന്നു.

 

Suji