Categories: Film News

അയാളുടെ പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല, തുറന്നു പറഞ്ഞു സുപ്രിയ

ഇന്ന് നിരവധി ആരാധകരുള്ള താരമാണ് സുപ്രിയ. നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് താരം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് എങ്കിലും ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ഇന്ന് തന്റെ പ്രൊഡക്ഷൻ കമ്പനിയുമായി തിരക്കിൽ ആണ് താരം. എന്നാൽ അടുത്തിടെ തനിക്കെതിരെ നിരന്തരം മോശം കമെന്റുകൾ ഉയർത്തിയ ഒരാൾക്കെതിരെ സുപ്രിയ രംഗത്ത് വന്നിരുന്നു. ഒരു സ്ത്രീ ആണ് തനിക്കെതിരെ മോശം കമെന്റുകൾ സ്ഥിരമായി ഇടുന്നത് എന്നും പല അക്കൗണ്ടിൽ നിന്നാണ് ഇവർ കമെന്റുകൾ ഇടാറുള്ളത് എന്നും ഇവർക്ക് ചെറിയ ഒരു കുഞ്ഞാണ് ഉള്ളത് എന്നും അവരുടെ പേര് താൻ ഇവിടെ വെളിപ്പെടുത്തണോ എന്നുമാണ് സുപ്രിയ പറയുന്നത്.

എന്നാൽ ഈ അവസരത്തിൽ സുപ്രിയയുടെ ഒരു പഴയ അഭിമുഖമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പലരും പറയാറുണ്ട് താൻ പൃഥ്വിരാജിന്റെ കാശ് ഇട്ടാണ് കളിക്കുന്നത് എന്ന്. എന്നാൽ സത്യം അതല്ല. പ്രൊഡക്ഷൻ കമ്പനി തുടങ്ങിയപ്പോൾ പൃഥ്വി ഇടുന്നത് പോലെ തന്നെ അത്രയും കാശ് എനിക്കും എന്റെ കയ്യിൽ നിന്ന് ഇടണമെന്ന് ഉണ്ടായിരുന്നു. ആ കാര്യം എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം അതാണ് ഞാൻ. കഠിനാധ്വാനം മാത്രം പോരാ, എന്റെതായ മുതൽ മുടക്കും വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഞാൻ എന്റെ പി എഫിൽ നിന്ന് എടുത്താണ് ഈ ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്തത്.

അയാളുടെ ഭാര്യ, ഇയാളുടെ മകൾ, ഇവരുടെ ‘അമ്മ എന്നൊക്കെ അറിയപ്പെടാൻ അല്ല എന്റെ പേരിൽ അറിയപ്പെടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും എന്റെ പേര് പൃഥ്വിയുടെ പേരുമായി കൂട്ടി കുഴച്ച് ആണ് പലരും പറയുന്നത്. എന്നാൽ സുപ്രിയ എന്ന എന്റെ പേരിൽ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ കഠിനാധ്വാനവും അതിന് വേണ്ടിയാണ്. താൻ ആരുടേയും പണം കണ്ടിട്ടല്ല കളിക്കുന്നത്. തനിക്ക് തന്റേതായ സോഴ്സ് ഉണ്ടെന്നുമാണ് സുപ്രിയ അഭിമുഖത്തിൽ പറയുന്നത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

4 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago