പ്രഭാസിനൊപ്പം പൃഥ്വിരാജും ഒന്നിച്ച് സലാറിന് മലയാളത്തിൽ ഉൾപ്പെടെ വമ്പൻ വലവേൽപ്പാണ് ലഭിച്ചിട്ടുള്ളത്. പൃഥ്വിരാജിന്റെ ഭാര്യയും സിനിമാ നിർമാതാവുമായ സുപ്രിയ മേനോനടക്കമുള്ള നിരവധി പ്രമുഖർ റിലീസ് ദിവസം തന്നെ സലാർ കാണാനെത്തിയിരുന്നു. ഇപ്പോൾ പൃഥ്വിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ എമ്പുരാനെയും സലാറിനെയും കുറിച്ചുള്ള ചോദ്യത്തിന് സുപ്രിയ നൽകിയ മറുപടിയുടെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
എമ്പുരാൻ സലാറിനെക്കാലും വലിയ ചിത്രമായിരിക്കുമോയെന്ന ചോദ്യത്തിനാണ് സുപ്രിയ പ്രതികരിച്ചത്. തെല്ലൊന്നു ദേഷ്യത്തോടെയാണെങ്കിലും പക്വതയോടെയുള്ള പ്രതികരണമായിരുന്നു സുപ്രിയയുടേത്. അത് നിങ്ങൾ എമ്പുരാന്റെ സംവിധായകനോട് ചോദിക്കണം എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി. അല്ലെങ്കിൽ ആന്റണി പെരുമ്പാവൂരിനോട് ചോദിക്കണം. അതുമല്ലെങ്കിൽ മോഹൻലാൽ സാറിനോട് ചോദിക്കണം. ഒരു സാധാരണ പ്രേക്ഷകയായിട്ടാണ് സിനിമ കാണാനെത്തിയതും സുപ്രിയ മേനോൻ പറഞ്ഞു.
ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം എമ്പുരാനിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ്. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനും ചിത്രം പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ ലൂസിഫർ വമ്പൻ വിജയമായിരുന്നു. അതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുമ്പോൾ ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. നേരിന്റെ പ്രമോഷനിൽ മോഹൻലാലും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള എമ്പുരാനിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.സംവിധായകൻ പൃഥ്വിരാജും നിർണായകമായ ഒരു വേഷത്തിൽ ഉണ്ടാകും. ഛായാഗ്രാഹണം സുജിത്ത് വാസുദേവും. തിരക്കഥ മുരളി ഗോപിയുടേതാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…