സോറോയ്ക്ക് 3ാം പിറന്നാള്‍!!! സ്‌പെഷ്യല്‍ കേക്കൊരുക്കി ആഘോഷിച്ച് താരകുടുംബം

സോഷ്യല്‍ ലോകത്ത് നിറയെ വാലന്റൈന്‍സ് ദിന ആഘോഷം തകര്‍ക്കുകയാണ്. പ്രണയ സമ്മാനങ്ങളുമാണ് എല്ലാവരും പങ്കിടുന്നത്. ആരാധകരേയുള്ള താരകുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയെ പോലെ സുപ്രിയയും മകള്‍ അല്ലിയും ആരാധകരേറെയുള്ള താരങ്ങളാണ്.

എല്ലാവരും വാലന്റൈന്‍സ് ദിനം ആഘോഷിക്കുമ്പോള്‍ താരകുടുബം ഒരു പിറന്നാള്‍ ആഘോഷമാക്കിയതാണ് സോഷ്യലിടത്ത് നിറയുന്നത്. താരകുടുബത്തിലെ മറ്റൊരു താരമാണ് സോറ. താരങ്ങളുടെ വളര്‍ത്തുനായയാണ് സോറ. സോറയും സോഷ്യലിടത്ത് നിറയാറുണ്ട്. അല്ലിയുടെ കളിക്കൂട്ടുകാരനാണ് സോറ.

ഇപ്പോഴിതാ സുപ്രിയ പങ്കുവച്ചിരിക്കുന്നത് സോറോയുടെ ജന്മദിനം ആഘോഷിച്ച സന്തോഷമാണ്. സോറോയുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
” 3 years old today! Baby boy growing up! Clebrating with home made peanut butter and carrot doggie cake. ചിത്രങ്ങള്‍ക്കൊപ്പം സുപ്രിയ കുറിച്ചത്. സോറോയുടെ മൂന്നാം പിറന്നാളാണ് താരകുടുംബം ആഘോഷിച്ചത്.

കൊച്ചിയിലെ വീട്ടിലേക്ക് അല്ലി മോള്‍ക്ക് കൂട്ടുകാരനായി സോറോ കുട്ടി വന്നിട്ട് മൂന്ന് വര്‍ഷമായി. സോറോയ്ക്ക് വേണ്ട് സ്‌പെഷ്യല്‍ കേക്കും ഉണ്ടാക്കിയാണ് പിറന്നാള്‍ ആഘോഷിച്ചത്. പീനട്ട് ബട്ടര്‍, കാരറ്റ് ഡോഗി കേക്ക് ആണ് സോറോക്കു വേണ്ടി സുപ്രിയ തയ്യാറാക്കിയത്. കേക്കിന് മുകളില്‍ പഴക്കഷണങ്ങള്‍ മുറിച്ചു നിരത്തിയിട്ടുണ്ട്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയത്. സോറോയ്ക്ക് ഇത്രയും നല്ല പിറന്നാള്‍ നല്‍കിയതിന് ആരാധകര്‍ സന്തോഷമറിയിക്കുന്നുണ്ട്. അല്ലിയുടെ വ്യക്തമായ ചിത്രങ്ങളൊന്നും പൊതുവെ താരങ്ങള്‍ പങ്കുവയ്ക്കാറില്ല. പിറന്നാള്‍ ദിനത്തില്‍ മാത്രമേ അല്ലികുട്ടിയുടെ മുഖം വെളിപ്പെടുത്താറുള്ളൂ. അല്ലാത്ത ചിത്രങ്ങളില്ലെല്ലാം സോറയ്‌ക്കൊപ്പമുള്ളതാണ് പങ്കുവയ്ക്കാറുള്ളത്.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago