പൃഥ്വിരാജിനെപ്പോലെയും സുപ്രിയയെപ്പോലെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇവരുടെ പുത്രിയായ അലംകൃതയും. അലംകൃതയുടെ കവിതയും കുറിപ്പുകളും വരകളുമെല്ലാം പൃഥ്വിയും സുപ്രിയയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, അതെല്ലാം വലിയ ചര്‍ച്ചകള്‍ ആയി മാറാറുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു സുപ്രിയയുടെ പിതാവിന്റെ വിയോഗം, തന്റെ അച്ഛനെ കുറിച്ച് സുപ്രിയ പങ്കുവെച്ച ഹൃദയം തൊടുന്ന കുറിപ്പ് ആരാധകരെ വല്ലാതെ സങ്കടത്തിലാഴ്ത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ മുത്തച്ഛന് താരപുത്രി അലംകൃത എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കണ്ണ് നിറയാതെ ആര്‍ക്കും ഈ കുറിപ്പ് വായിച്ച് തീര്‍ക്കാന്‍ കഴിയില്ല. ‘എന്റെ (നമ്മുടെ) ഡാഡിക്ക് അല്ലിയുടെ ഒരു കത്ത്! ഡാഡി, എല്ലാ ദിവസവും മിനിറ്റും നിങ്ങളെ മിസ് ചെയ്യുന്നു. 2020 ഓഗസ്റ്റില്‍ അന്തരിച്ച എന്റെ മുത്തശ്ശിയെയാണ് നാനി എന്ന് ഇവിടെ പരാമര്‍ശിക്കുന്നത്.’ എന്ന കുറിപ്പോടെ സുപ്രിയ ആലിയുടെ കത്ത് പങ്കുവച്ചു.’ഹായ് ഡാഡി,
ഡാഡിയ്ക്ക് സ്വര്‍ഗത്തില്‍ സുഖമാണെന്ന് വിശ്വസിക്കുന്നു. ഡാഡി നാനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മള് ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സില്‍ ഉണ്ടാകും. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാല്‍ എന്നെകുറിച്ച് അവരോട് പറയണേ.
എന്റെ കുസൃതികളൊക്കെ കാണുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ കളിക്കുമ്പോള്‍ ചിരിക്കുന്നുണ്ടെന്ന് കരുതുന്നു. ഇനിയും ഒരുപാട് കത്തുകള്‍ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി. എനിക്ക് ഒരു കുഞ്ഞു പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി!’ അല്ലി കുറിച്ചു.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…