‘അന്ന് അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു’ പ്രണയകാല ചിത്രങ്ങളുമായി പൃഥ്വിരാജ്

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റേത് പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ പ്രണയകാല ചിത്രം പങ്കുവെച്ച് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹത്തിന് മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ ഒരു നിഴലായി താന്‍ ഉണ്ടായിരുന്നുവെന്ന സൂചന നല്‍കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയില്‍ പൃഥ്വി പുതിയ കാര്‍ സ്വന്തമാക്കിയപ്പോള്‍ എടുത്ത ചിത്രമാണിത്.

‘2009 അല്ലെങ്കില്‍ 2010, വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തില്‍ കാണുന്ന Z4 കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു’വെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്.

അതേസമയം വര്‍ഷം 2010 ആണെന്ന് കുറിച്ചു കൊണ്ട് ഒരു ആരാധകന്‍ രംഗത്തെത്തി. പൃഥ്വിരാജിന്റെ തേവരയിലെ ഫ്‌ലാറ്റിലേക്ക് ലൈറ്റ് വാങ്ങാന്‍ പനമ്പള്ളി നഗറിലെ കടയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താന്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്നും പ്രവീണ്‍ എന്നൊരാള്‍ കമന്റ് ചെയ്തു. താങ്കള്‍ക്ക് നല്ല ഓര്‍മ ശക്തിയാണല്ലോ എന്നാണ് സുപ്രിയ ഇതിന് മറുപടി നല്‍കിയത്. 2011 ഏപ്രില്‍ 25ന് പാലക്കാട് വച്ചായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. ഇരുവര്‍ക്കും ഒരു മകളാണ് അലംകൃത.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago