നിരവധി സിനിമകൾ താൻ പൃഥ്വിയുടെ കണ്ടിട്ടുണ്ട്! എന്നാൽ ഇതുപോലെ ഒന്ന്, ഹൃദയം തൊടുന്ന കുറിപ്പുമായി സുപ്രിയ

ആട് ജീവിതത്തിനു വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫർമേഷന്ഇപ്പോൾ ചർച്ച ആകുന്ന വാർത്തയാണ്, ആടുജീവിതം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ പൃഥ്വിരാജിനെ കുറിച്ച് ഭാര്യ സുപ്രിയ മേനോൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, കുറിപ്പ് ഇങ്ങനെ ,, നാളെ പര്യവസാനിക്കുന്ന 16 വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക 2006 നവംബർ മുതൽ പൃഥ്വിയെ എനിക്ക് അറിയാം

, 2011ലാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്. നിരവധി സിനിമകളിലൂടെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും ഇതുപോലെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ നിങ്ങൾ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ നിരന്തരം വിശന്നിരിക്കുന്നതും, നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള പ്രയ്തനങ്ങളുടെ ഒക്കെ സാക്ഷിയായിരുന്നു. വളരെ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ, നമ്മൾ ദൂരെയായിരുന്നു.

മരുഭൂമിയിലെ ക്യാമ്പിൽ നിങ്ങൾ ബാൻഡ്‌വിഡ്ത്ത് ഉണ്ടാവുമ്പോൾ മാത്രം ലഭിക്കുന്ന വിലയേറിയ നിമിഷങ്ങൾക്കിടയിൽ പരസ്പരം മുറിഞ്ഞുപോയിക്കൊണ്ടിരുന്ന ഇൻ്റർനെറ്റിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ അവസരങ്ങൾ നിങ്ങൾ ഉപേക്ഷിച്ചു. ഈ സിനിമയിൽ മാത്രം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു, കലയ്ക്കും അത് നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയാണിത്. മനസ്സും ശരീരവും ചൈതന്യവും ഉൾക്കൊണ്ട് ഒരു മനുഷ്യന്റെ ജീവിത യാത്ര സ്ക്രീനിലെത്തിക്കാൻ നിങ്ങൾ ബ്ലെസിക്കൊപ്പവും മറ്റുള്ളവർക്കൊപ്പവും നിങ്ങൾ നിലകൊണ്ടു. നിങ്ങളുടെ എല്ലാ ശ്രമങ്ങളും നാളെ (മാർച്ച് 28) ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിക്കുന്ന സമർപ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്ടി കാണുന്ന എല്ലാവരുടെയും എല്ലാ വിജയവും സ്നേഹവും ഞാൻ നേരുന്നു. നിങ്ങൾ എപ്പോഴും എൻ്റെ കണ്ണിൽ G.O.A.T ആണ്!

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago