ആഘോഷങ്ങള്‍ വേദനാജനകം!! ആഘോഷങ്ങളില്ലാതെ പിറന്നാള്‍ കടന്നുപോയി, ആശംസകള്‍ക്ക് നന്ദിയറിച്ച് സുപ്രിയ

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ പ്രിയതമ സുപ്രിയ മേനോന്റെ പിറന്നാള്‍. പ്രിയതമയ്ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസയും പൃഥ്വി പങ്കുവച്ചിരുന്നു. എല്ലാക്കൊല്ലവും വിദേശ രാജ്യങ്ങളിലാണ് താരങ്ങള്‍ പിറന്നാള്‍ ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇത്തവണ വീട്ടില്‍ തന്നെയാണ് സുപ്രിയ. പൃഥ്വി പരിക്കേറ്റ് വിശ്രമത്തിലാണ് അതുകൊണ്ട് തന്നെ യാത്രകളില്ല.

ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നവര്‍ക്ക് നന്ദിയറിച്ചിരിക്കുകയാണ് സുപ്രിയ. ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായിട്ടാണ് സുപ്രിയയുടെ നന്ദി. പിറന്നാള്‍ സന്തോഷത്തിനിടയിലും അച്ഛന്റെ വിയോഗം സുപ്രിയയെ കണ്ണീരിലാഴ്ത്തുകയാണ്. അച്ഛന്‍ മരിച്ചതിനു ശേഷമുള്ള ജന്മദിന ആഘോഷം വേദനാജനകമാണെന്ന് താരം പറയുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് പകച്ചു നില്‍ക്കുന്ന കുഞ്ഞിനെപ്പോലെയാണ് താനെന്നും സുപ്രിയ പറയുന്നു. ആശംസകള്‍ പങ്കുവച്ചവര്‍ക്ക് നന്ദിയും പൃഥ്വിയുടെ ആരോഗ്യനിലയും സുപ്രിയ പങ്കുവയ്ക്കുന്നുണ്ട്.

എന്റെ പിറന്നാളിന് ആശംസ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ എനിക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. കുടുംബത്തോടൊപ്പം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ഒരു പിറന്നാള്‍ ദിനമായിരുന്നു ഇത്. അച്ഛനില്ലാതെ ഒരു പിറന്നാള്‍ ആഘോഷിക്കുന്നത് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അച്ഛന്‍ കടന്നുപോയിട്ട് കഴിഞ്ഞ ഒന്നര വര്‍ഷം കഠിനമായിരുന്നു. അച്ഛന്‍ പോയതിനു ശേഷമുള്ള എന്റെ രണ്ടാമത്തെ ജന്മദിനമാണിത്. തിരക്കിനിടയില്‍ മാതാപിതാക്കളുടെ കൈവിട്ടു പകച്ചുനില്‍ക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നതെന്ന് സുപ്രിയ പറയുന്നു.

എന്റെ ദുഃഖത്തെ ധൈര്യപ്പൂര്‍വം നേരിടാനും വേദനയിലൂടെ പുഞ്ചിരിക്കാന്‍ പഠിക്കാനും കഴിയുന്ന ഒരു വര്‍ഷമാകും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വി സുഖം പ്രാപിച്ചുവരികയാണ്. പൂര്‍ണ ആരോഗ്യത്തിലേക്കുള്ള മടക്കയാത്രയിലാണ് . നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയെന്നും സുപ്രിയ പങ്കുവച്ചു.

Anu

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago