വീണ്ടും ഒന്നായി!! പൃഥ്വിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സുപ്രിയ!!

ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ജീവിതത്തിലെ നീണ്ട നാളുകള്‍ മാറ്റി വെച്ച നടനാണ് പൃഥ്വിരാജ്. കൊവിഡും അനുബന്ധ സാഹചര്യങ്ങളും സിനിമയെ പ്രതികൂലമായി ബാധിച്ചിരുന്നു. നീണ്ട രണ്ട് വര്‍ഷത്തെ വിദേശ ഷൂട്ടിംഗിന് ശേഷം ഇപ്പോല്‍ താരം നാട്ടിലേക്ക് എത്തുകയാണ്. ഈ വിശേഷം പങ്കുവെച്ചാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ എത്തിയിരിക്കുന്നത്. ബ്ലെസ്സിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

വര്‍ഷങ്ങളോളമായി ഒരു സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയ്ക്ക് പിറകെയാണ് അദ്ദേഹം. ഒരു മികച്ച നടനും ഒരു മികച്ച സംവിധായകനും ഒന്നിച്ച് എത്തുമ്പോള്‍ ആടുജീവിതം എന്ന സിനിമ നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്. സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നാല്‍ പിന്നീട് കൊവിഡ് ഷൂട്ടിംഗിനെ കാര്യമായി ബാധിച്ചു, പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

രണ്ട് ഘട്ടങ്ങളിലായി ചിത്രീകരണം നടത്തിയ സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ ഇനി കേരളത്തില്‍ ആയിരിക്കും ചിത്രീകരിക്കുക. അതേസമയം, പൃഥ്വിരാജിനെ കാണാനായി ഭാര്യയും മകളും ഷൂട്ടിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അദ്ദേഹവും ഷൂട്ടിംഗ് കാണാന്‍ ആയി എത്തിച്ചേര്‍ന്നിരുന്നു.

ഇതിന്റെയൊക്കെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മരുഭൂമിയിലെ ഷൂട്ടിംഗുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടീം ആടുജീവിതം. ഈ സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലും ചര്‍ച്ചയാകുന്നത്. ഒപ്പം പൃഥ്വിരാജിനൊപ്പം സുപ്രിയ പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Sreekumar

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

8 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago