പൈസ നോക്കി സിനിമ തിരഞ്ഞെടുക്കും..!! അങ്ങനെ ഒരു അവസ്ഥയിലാണ് സുരഭി ലക്ഷ്മി

സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം മലയാള സിനിമയുടെ നായികമാരുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന താരമാണ് സുരഭി ലക്ഷ്മി. ഇപ്പോള്‍ താരത്തിന്റെ പുതിയൊരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ അത്രയും സ്‌നേഹത്തോടെയും ആവേശത്തോടെയും ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. മിനിസ്‌ക്രീനിലൂടെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് ഒരു സ്വഭാവ നടിയിലേക്കുള്ള സുരഭിയുടെ വളര്‍ച്ച പ്രേക്ഷകര്‍ കണ്ടതാണ്. ഇപ്പോഴിതാ താന്‍ സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരഭി.

ഒരു പ്രമുഖ മാധ്യമത്തിന് സുരഭി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറലായി മാറുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്… ചില സമയങ്ങളില്‍ താന്‍ ആവശ്യപ്പെടുന്ന പണം അണിയറപ്രവര്‍ത്തകര്‍ പ്രതിഫലമായി തരുമെന്നതിനാല്‍ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. ‘ചില മാനദണ്ഡങ്ങള്‍ നോക്കിയാണ് ഞാന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം. പക്ഷേ ചിലപ്പോള്‍ നല്ല പൈസ ലഭിക്കും. ചിലത് നല്ല ക്യാരക്ടര്‍ ആയിരിക്കും പക്ഷെ പൈസ കുറവായിരിക്കും.”ചിലത് നല്ല ടീമായിരിക്കും.

അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട കാര്യക്ടറൊക്കെ അഭിനയിച്ച് വന്നാല്‍ തലവേദനയെടുക്കും. പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാല്‍ ചെയ്യുന്നതാണ്. എനിക്ക് ഇത് മാത്രമെ ചെയ്യാന്‍ പറ്റൂ എന്ന് സെലക്ട് ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്. ലൊക്കേഷനില്‍ ചെന്നാല്‍ പിന്നീട് അധികം വര്‍ത്തനമാനം പറയാന്‍ നില്‍ക്കില്ല. ഇഷ്ടപെടാത്ത രീതികളുണ്ടാകും. നമ്മള്‍ ഡയറക്ടര്‍മാരുടെ ടൂള്‍സാണ് എന്ന് വിചാരിക്കണം. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ പറയാന്‍ പോകാറില്ല.

ബെറ്ററാക്കാനുള്ള സജഷന്‍ഷിനെ കുറിച്ച് ചോദിക്കാറുണ്ട്. അവര്‍ ഉദ്ദേശിക്കുന്നത് അങ്ങനെ നമുക്ക് മനസിലാകും. എങ്ങനെ വേണേലും ചെയ്യാവുന്നിടത്ത് ഇപ്രവൈസ് ചെയ്ത് നന്നാക്കാന്‍ പറ്റും.’ താരത്തിന്റെ ഏറ്റവും പുതിയ റിലീസ് കള്ളൻ ഡിസൂസ എന്ന സിനിമയാണ്. സൗബിൻ ഷാഹിർ നായകനായ സിനിമയിൽ‌ സുരഭിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

Rahul

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

48 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

59 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

1 hour ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

1 hour ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

1 hour ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago