മലയാളത്തിന്റെ പ്രിയനടിയാണ് സുരഭി ലക്ഷ്മി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ആരാധകരെ സ്വന്തമാക്കിയ താരമാണ് സുരഭി. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് താരം. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ തന്റെ സീനിയറായിരുന്ന സ്മിഷചേച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയാണ് താരം പങ്കുവച്ചത്.
ക്യാന്‍സറാണ് അകാലത്തില്‍ സ്മിഷയുടെ ജീവനെടുത്തതെന്ന് സുരഭി പറയുന്നു. ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരന്മാര് മരിച്ചു അവിടെയുണ്ട്. അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങള്‍ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,…ഡയലോഗ് തെറ്റിക്കണം…..എന്നിട്ട് സ്റ്റേജില്‍ മൊട്ടയിടണം എന്നാണ് സുരഭി, സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.
ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരന്മാര് മരിച്ചു അവിടെയുണ്ട് മോളെ, ഇനി ഞാന്‍ അവിടെ പോയി തകര്‍ത്തോളാം, ക്യാന്‍സര്‍ പോരാളി.,.എന്റെ സ്മിഷചേച്ചിക്ക് വിട ???? കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ എന്റെ സീനിയര്‍, എല്ലാ കുരുത്തക്കേടിനും കൂടെയുണ്ടാവും, ദിലീഷേട്ടന്റെ നാടകത്തിലെ തോഴിന്മാരായിരുന്നു ഞാനും സ്മിഷ ചേച്ചിയും രേഷ്മയും, ശില്പയും ഒക്കെ….ഡയലോഗ് തെറ്റിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം തന്നെയുണ്ടായിരുന്നു.
ഒരാളില്ലാതാവുന്നു എന്നറിയുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകളാണ് നമ്മളുടെ മനസ്സിലേക്ക് ഇങ്ങനെ ഓടി വരുന്നത്… ആ കാലത്തെ സ്നേഹവും സൗഹൃദവും ആഴത്തില്‍ ചേച്ചി മനസ്സില്‍ സൂക്ഷിച്ചിരുന്നു, അതൊക്കെയാണ് മോളെ ജീവിതത്തിന്റെ ഊര്‍ജ്ജവും കരുത്തും എന്നെപ്പോഴും പറയുമായിരുന്നു….. അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങള്‍ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,…ഡയലോഗ് തെറ്റിക്കണം…..എന്നിട്ട് സ്റ്റേജില്‍ മൊട്ടയിടണം…… ??????. #ssuskalady എന്നു പറഞ്ഞാണ് സുരഭി കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…