അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാകർ. മാനുഷി ചില്ലാറും ടൈഗർ ഷ്റോഫുമാണ് അക്ഷയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. മലയാളത്തിന്റെ അഭിമാനം പൃഥ്വിരാജും ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്. ഇതിനിടെ അക്ഷയ് കുമാറിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
2017ലെ ദേശീയ പുരസ്കാരദാന ചടങ്ങിനിടെ തന്റെ അടുത്തിരുന്ന പെൺകുട്ടിയെ കുറിച്ചാണ് താരം പറയുന്നത്. തന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞ പെൺകുട്ടി ദേശീയ പുരസ്കാരം നേടി അഭിമാനത്തോടെ നിൽക്കുന്ന തന്നോട് സാർ ഇതുവരെ എത്ര ചിത്രം ചെയ്തുവെന്ന് ചോദിച്ചു. 135 എന്ന് മറുപടി പറഞ്ഞു. ആ പെൺകുട്ടിയോട് തിരിച്ചും എത്രമത്തെ ചിത്രമാണെന്ന് ചോദിച്ചു.
സാർ ഇതെൻറെ ആദ്യത്തെ ചിത്രം എന്നായിരുന്നു മറുപടി. ആദ്യ സിനിമയിൽ ദേശീയ പുരസ്കാരം നേടിയ അത് വാങ്ങാൻ വന്നിരിക്കുന്ന ആ നടിയോട് 135മത്തെ പടത്തിൽ ദേശീയ പുരസ്കാരം കിട്ടിയ ഞാൻ എന്താണ് പറയേണ്ടതാണ് അക്ഷയ് വീഡിയോയിൽ പറയുന്നത്. സുരഭിയാണ് ആ നടി എന്നുള്ളതാണ് മലയാളികൾക്ക് അഭിമാനമാകുന്നത്.
വീഡിയോയുടെ അടിയിൽ സുരഭി ഇതിന് മറുപടിയും നൽകുന്നുണ്ട്.’തങ്കളുടെ വാക്കുകൾ എനിക്കെറെ സന്തോഷം നൽകുന്നു. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ആ വാക്കുകൾ ഒരു ബഹുമതിയായി ഞാൻ കാണുന്നു. പ്രിയപ്പെട്ട ഒരു നടനുമായി അടുത്ത് ചിലവഴിക്കാൻ കിട്ടിയ കുറച്ച് നല്ല നിമിഷങ്ങളായിരുന്നു അത്. ഞാൻ നായികയായി അഭിനയിച്ച ആദ്യ സിനിമയായിരുന്നു മിന്നാമിനുങ്ങ്’- എന്ന് സുരഭി എഴുതി.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…