Film News

നടി സുരഭി സന്തോഷ് വിവാഹിതയായി! വരൻ ഗായകൻ

നടിയും, മോഡലുമായ സുരഭി സന്തോഷ് വിവാഹിതയായി, വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ, വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്, തന്റെ വിവാഹ ചടങ്ങിലെ പ്രധാന നിമിഷങ്ങൾ എല്ലാം തന്നെ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു, സരിഗമ ലേബലിലെ ആർട്ടിസ്റ്റായ പ്രണവ് മുബൈയിലാണ് ജനിച്ചത്, ഇരുവരുടയും വിവാഹ നിശ്ചയ ചടങ്ങുകൾ എല്ലാം തന്നെ മുൻപും നടി തന്നെ പങ്കുവെച്ചിരുന്നു

ഇരുവരുടെയും വീട്ടുകാരുടെ തീരുമാനത്തിൽ ആയിരുന്നു വിവാഹം, കഴിഞ്ഞ നവംബറിൽ ആയിരുന്നു സുരഭിയുടയും, പ്രണവിന്റെയും വിവാഹ നിസ്ചയം, സുരഭി ഒരു നടി മാത്രമല്ല നല്ലൊരു നർത്തകിയും, മോഡലും, അഭിഭാഷകയും കൂടിയാണ് കുട്ടനാടൻ മാർപ്പാപ്പയുടെ ആയിരുന്നു സുരഭി മലയാള സിനിമയിലേക്ക് ചുവടു വെച്ചത്

പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി അവസാനം അഭിനയിച്ചത് ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസാ ഹോ എന്ന ചിത്രത്തിലായിരുന്നു. ഇനിയും നടിയുടെ റിലീസ് ആകനുള്ള ചിത്രം സണ്ണി വെയിൻ നായകനായ ‘ത്രയ’മാണ്

 

Suji