മലയാളത്തിലെ യുവനടിമാരില്‍ തന്റെ്അഭിനയം കൊണ്ടും സംസാരശൈലി കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് നടി.തന്റെ പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു.
സുരഭി ലക്ഷ്മി അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ” ഞാനും എന്റെ സഹോദരനും കൂടി കൊല്ലൂര്‍ മൂകാംബികയില്‍ അടുത്തിടെ പോയിരുന്നു. അന്നവിടെ അധികം ആള് ഇല്ലായിരുന്നു. ഞാന്‍ ഒരു ഫോട്ടോ എടുത്ത് ജഗദംബികേ മൂകാംബികേ എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുറച്ച് സമയം കഴിഞ്ഞ വന്ന ന്യൂസ് ജഗത് ബികെ സുരഭി ലക്ഷ്മിയുടെ പുതിയ വരന്. അവര്‍ ജഗദംബികേ എന്നുള്ളത് പിരിച്ചെഴുതിയിരിക്കുന്നു,”എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്.
നേരത്തെ യുവനടി റിമ കല്ലിങ്കല്‍ എന്റെ വേഷങ്ങള്‍ നഷ്ടപ്പെടുത്തി എന്നൊരു ഓണ്‍ലൈന്‍ ന്യൂസ് വന്നിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് എന്റെ നാട്ടിലെ സ്വീകരണം പരിപാടിയില്‍ ഇവരെല്ലാം വന്നിരുന്നു.അന്നി റിമ നല്ല ഉദ്ദേശ്യത്തില്‍ സുരഭി ലക്ഷമിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണമെന്ന് പറഞ്ഞു. എന്നാല്‍ താനിത് ഒരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ വന്ന ന്യൂസ് ഇങ്ങനെയാണ് നടി സുരഭി ലക്ഷ്മിയുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം റിമകല്ലിങ്കല്‍ ആണ്. ഇങ്ങനെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…