പ്രണയം തോന്നിയ നടന്‍, കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഗോസിപ്പ്: മനസ്സ് തുറന്ന് സുരഭി ലക്ഷ്മി

കഴിവിന് അനുസരിച്ച് ഉയരങ്ങളിലെത്താന്‍ അവസരം ഒരുക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രി. തന്റേതായ കഴിവുകള്‍കൊണ്ട് ചെറിയ വേഷങ്ങളില്‍ നിന്നും കഥാമൂല്യമുള്ള മികച്ച വേഷങ്ങളിലേയ്ക്ക് എത്താന്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രി പല താരങ്ങള്‍ക്കും കൈത്താങ്ങായി. ഇത്തരത്തില്‍ ചെറു ഹാസ്യ വേഷങ്ങളില്‍ നിന്നും നായികാ കഥാപാത്രങ്ങളിലേയ്ക്ക് വരെ ഉയര്‍ന്ന് ദേശിയ പുരസ്‌കാരം വരെ സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. തന്റേതായ സംസാര രീതികൊണ്ടും വ്യത്യസ്തമായ അഭിനയ പാടവം കൊണ്ടും കുടുംബ പ്രേക്ഷകരുടെ താരമായി മാറിയ സുരഭി തന്റെ ഇഷ്ടങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.

ഒരു അഭിമുഖത്തില്‍ സുരഭി നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് സുരഭിയുടെ മറുപടി ഇങ്ങനെ. ‘ഒരുപാട് പൈസയുള്ളയാളാണ്, ഭയങ്കര കോടീശ്വരിയാണ് എന്നൊക്കെ കേള്‍ക്കാനാണ് ആഗ്രഹം. സ്‌ക്രീനില്‍ തമാശ റോളുകളൊക്കെ കൈകാര്യം ചെയ്യുന്നതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലും ഞാന്‍ അങ്ങനെയാണെന്നാണ് പലരും കരുതുന്നത്.’ സുരഭി പറയുന്നു.

വീട്ടില്‍ ഞാന്‍ നല്ല സീരിയസാണ്. അമ്മയ്ക്കൊക്കെ എന്നോട് എന്തെങ്കിലും സംസാരിക്കാന്‍ പേടിയാണ്. എല്ലാ സമ്മര്‍ദ്ദവും ഞാന്‍ അവിടെയാണ് തീര്‍ക്കുന്നത്. നിങ്ങള്‍ക്ക് എന്നെയൊന്ന് മനസിലാക്കിക്കൂടേയെന്ന് ചോദിക്കാറുണ്ട്. അമ്മ എന്നെ മനസിലാക്കാറുമുണ്ട്. എന്ത് പറഞ്ഞാലും അമ്മ എപ്പോഴും കൂടെയുണ്ടാവുമെന്ന് ഉറപ്പുള്ളോണ്ടാണ് ചൂടാവുന്നതെന്നും സുരഭി പറഞ്ഞിരുന്നു.

ബൈ ദി പീപ്പിള്‍ സിനിമ ഇറങ്ങിയ സമയത്ത് നരേനോട് പ്രണയം തോന്നിയിരുന്നതായും സുരഭി വെളിപ്പെടുത്തുന്നു.. അന്ന് നരേനെ അറിയുമായിരുന്നില്ല. ഒരു ഡയറി മുഴുവന്‍ ഐലവ് യൂ എന്നൊക്കെ എഴുതി വെച്ചിരുന്നു. പ്ലസ് വണ്ണിന് പഠിച്ചോണ്ടിരിക്കുന്ന സമയത്തായിരുന്നു അത്. പിന്നീട് ഒന്നിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ നരേനോട് തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

പത്മയാണ് ഇനി സുരഭിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago