Film News

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് വെഞ്ഞാറമൂട് നിർമാതാവുമാകുകയാണ്. സുരാജ് വെഞ്ഞാറമൂട് വിലാസിനി സിനിമാസിന്റെ ബാനറിലാണ് നിർമാതാവാകുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പമാണ് സുരാജും നിർമാതാവാകുന്നത്.

സുരാജിന്റെ പ്രൊഡക്ഷൻ നമ്പർ 31 സിനിമയുടെ പൂജ നടന്നു. കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിലായിരുന്നു ചിത്രത്തിന്റെ പൂജ. സുരാജ് വെഞ്ഞാറമൂടാണ് പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിലെ നായകനും. പ്രൊഡക്ഷൻ നമ്പർ 31 വിശേഷണപ്പേരുള്ള ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

സംവിധാനം നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. തിരക്കഥ ആമിർ പള്ളിക്കലും. കൊല്ലൂർ മൂകാംബികയിൽ നടന്ന ചടങ്ങുകളിൽ ചിത്രത്തിലെ നായകനും സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ കുടുംബാംങ്ങളും സന്നിഹിതരായിരുന്നു. ഇന്ന് മുതൽ കൊല്ലൂരും പരിസരത്തും ചിത്രം ചിത്രീകരിക്കും.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്‍ണൻ. ഛായാഗ്രാഹണം ഷാരോൺ ശ്രീനിവാസ്. പ്രൊഡക്ഷൻ നമ്പർ 31 സംഗീത സംവിധാനം അങ്കിത് മേനോൻ ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ.എം, ലിറിക്‌സ് വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്‍മിനിസ്ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ടൈറ്റിൽ& പോസ്റ്റേർസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ മാജിക് ഫ്രെയിംസ് റിലീസ്, പിആർഓ പ്രതീഷ് ശേഖർ.

Ajay

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

8 mins ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

2 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

4 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

4 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

5 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

18 hours ago