അജിതിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിനിടെ അജിത്തിനും സഹതാരത്തിനും അപകടം സംഭവിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര.
അസര്‍ബൈജാനിലെ ഒരു ഹൈവേയില്‍ വച്ചായിരുന്നു ആക്ഷന്‍ സീക്വന്‍സിന്റെ ഷൂട്ട്. അജിത് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയറുകളില്‍ ഒന്നിന്റെ കാറ്റുപോയതാകാം അപകടത്തിലേക്ക് നയിച്ചത് എന്ന് സുരേഷ് ചന്ദ്ര പറഞ്ഞു. അപകടത്തിന് പിന്നാലെ ചെക്കപ്പിന് ശേഷം അജിത്തും സഹതാരവും മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും സുരേഷ് ചന്ദ്ര വിശദീകരിക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം നടന്നത്. അജിത്തും സഹതാരമായ ആരവും ഉള്‍പ്പെടുന്ന ചേസിംഗ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും കാറില്‍ സഞ്ചരിക്കവേ അജിത് ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാര്‍ മറിയുമ്പോള്‍ അജിത് ‘ഈസി ഈസി’ എന്ന് പറയുന്നുണ്ടായിരുന്നു.
അജിത്തിന്റെ കരിയറിലെ 62-ാമത്തെ ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്ജുന്, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരവ് ഷാ ആണ് ‘വിടാമുയര്‍ച്ചിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.