പിറന്നാള്‍ ദിനം തന്നെ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത പുറത്ത് വിട്ട് സുരേഷ് ഗോപി! ഇനി അങ്ങോട്ട് ആഘോഷം തന്നെ!!

പ്രിയപ്പെട്ട താരം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുന്ന ആരാധകരെ തേടി മറ്റ് സന്തോഷ വാര്‍ത്തകളും എത്തുകയാണ്. ഏറ്റവും പുതിയതായി അദ്ദേഹത്തിന്റെ 251-ാം സിനിമയുടെ സെക്കന്റ് ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ വിശേഷ ദിനത്തില്‍ തന്നെ തന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ അദ്ദേഹം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്.

ഇതുവരെ കാണാത്ത കിടിലന്‍ മേക്കോവറിലാണ് സുരേഷ് ഗോപി ഈ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ രാമചന്ദ്രന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വലിയ കൃതാവും കൊമ്പന്‍ മീശയും ഉള്ള താരത്തിന്റെ പുതിയ ലുക്ക് സിനിമയിലെ നായകന്റെ മുന്‍കാലത്തെ സൂചിപ്പിക്കുന്നതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാസ് സീക്വന്‍സികള്‍ ഉണ്ടെങ്കിലും ഇതൊരു ആക്ഷന്‍ സിനിമ അല്ലെന്നും സംവിധായന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഒരു റിവഞ്ച് ത്രില്ലര്‍ വിഭാഗത്തിലാണ് ഈ സിനിമ ഇറങ്ങുന്നത്. ഡ്രാമയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ് എസ്.ജി 251. പുതിയ സിനിമയുടെ പോസ്റ്റര്‍ കൂടാതെ സുരേഷ് ഗോപിയുടെ ആരാധകരെ തേടിയെത്തിയ മറ്റൊരു വാര്‍ത്ത അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനമാണ്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. ഹൈവേ 2 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ഒരു മിസ്റ്ററി ത്രില്ലര്‍ ആക്ഷന്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും ഇതെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ജയരാജ് ആണ് സിനിമയുടെ സംവിധാനം. സുരേഷ് ഗോപി വീണ്ടും തന്റെ സിനിമാ ജീവിതത്തില്‍ സജീവമാകുന്നതില്‍ ആരാധകര്‍ക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പാപ്പന്‍, ഒറ്റക്കൊമ്പന്‍, മേം ഹൂം മൂസ,ഹൈവേ തുടങ്ങി നിരവധി സിനിമകളാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Sreekumar

Recent Posts

ഫസ്റ്റ് ലുക്കുകളെല്ലാം വമ്പൻ ഹിറ്റ്; മഞ്ജു വാര്യർ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല, റിലീസ് ഡേറ്റ് ഇതാ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ്…

8 mins ago

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

2 hours ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

3 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

5 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

7 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

7 hours ago