ഗോപീ സുന്ദറുമായി ഒന്നിച്ചതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ അമൃതയാണ്. അമൃതയുടെ വിവിധങ്ങളായ കഴിഞ്ഞകാല കഥകളാണ്. മുന്‍ ഭര്‍ത്താവ് ബാലയുടെ വീതം ആശംസകള്‍ കൂടി എത്തിയതോടെ കമന്റിടുന്നവരും ആക്ടീവായിരിക്കുകയാണ്. എന്നാല്‍, കല്ല്യാണത്തിരക്ക് ഒഴിഞ്ഞതോടെ കട്ട മറുപടിയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരു പണിയും ഇല്ലാതിരിക്കുന്നവര്‍ക്ക് അപ്പോം മുട്ടക്കറീം ഓഫര്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റുമായായിരുന്നു അമൃതയും ബാലയും എത്തിയത്.
ഇപ്പോഴിതാ നടന് സുരേഷ് ഗോപി അമൃതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അമൃത എനിക്കും രാധികയ്ക്കും മകളെപ്പോലെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഇരുവരും എത്തിയപ്പോഴുള്ള അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്.
അന്ന് സ്റ്റാര്‍ സിംഗര്‍ വേദിയില്‍ മിന്‍സാരക്കനവിലെ പാട്ടാണ് അമൃത പാടിയത്. അത് സുരേഷ് ഗോപിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു. വളരെ മനോഹരമായ വേഷത്തിലായിരുന്നു അമൃത അന്നെത്തിയത്. എന്നാല്‍, അമൃതയുടെ ചെരുപ്പ് വളരെ മോശമായിരുന്നു. ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്ന് സുരേഷ് ഗോപി ശരത്തിനോട് ചോദിച്ചു. അതിന് ശേഷമാണ് സുരേഷ് ഗോപിക്ക് അമൃതയുമായും അമൃതയുടെ കുടുംബവുമായുമുള്ള അടുപ്പം തുടങ്ങുന്നത്.
അന്നു മുതല്‍ അമൃതയെ തന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും, അമൃത മാത്രമല്ല അനിയത്തി അഭിരാമിയും രാധികയുടെ ഇഷ്ട പുത്രിയാണ് ഇതിനിടെ, സുരേഷ് ഗോപിയുടെ ഭാര്യ രാധിക അവരുടെ മാല ഊരി അമൃതയ്ക്ക് നല്കിയ സംഭവവും ഉണ്ടായി. മറ്റുള്ളവരെപ്പോലെ അമൃതയും നന്നായി ഒരുങ്ങി എത്തണമെന്ന് പറഞ്ഞു. മൂത്ത മകളെപ്പോലെയാണ് അവര്‍ അമൃതയെ കാണുന്നതെന്ന് സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നല്ല ഡ്രസ്സ് കണ്ടാല്‍ അത് തന്നോട് വാങ്ങിക്കാന്‍ പറയും, നല്ല ചെരുപ്പ് വാങ്ങിക്കാന്‍ പണം കൊടുക്കും അങ്ങനെ അവരുടെ വീട്ടില്‍ വലിയ സ്ഥാനമാണ് തനിക്ക് നല്‍കുന്നതെന്ന് അമൃതയും ശരിവെക്കുന്നു.
എന്നാല്‍, ഗോപീ സുന്ദറുമായുള്ള വിവാഹ ശേഷം സുരേഷ് ഗോപി പ്രതികരമൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിവാഹ ശേഷം സുരേഷ് ഗോപിക്കും അമൃതയ്ക്കും നേര്‍ക്ക് കടുത്ത ആക്രമണങ്ങളാണ് സൈബര്‍ ലോകത്തു നിന്നും വന്നത്. എന്നാല്‍, അവര്‍ ഇതൊന്നും മൈന്റേ ചെയ്യുന്നില്ല.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…