കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായത്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രിയും വന്താരനിരയടക്കം പങ്കെടുത്തിരുന്നു. വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ വധുവായി ഒരുങ്ങിയെത്തിയത്. അതേസമയം, ഭാഗ്യയുടെ ആഭരണങ്ങളും ചര്‍ച്ചയായിരിക്കുകയാണ്.
ഭാഗ്യയുടെ ആഭരണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. പ്രചാരണങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭാഗ്യയുടെ ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നല്കിയ സമ്മാനമാണെന്ന് താരം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്. ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചിട്ടുള്ളതാണ്.
ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈര്‍മാരാണ് ചെയ്തത്.ഒരു ആഭരണം ഭീമയില്‍ നിന്നുള്ളതായിരുന്നു. ദയവായി ഇത് ചെയ്യുന്നത് നിര്‍ത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണ്’- എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…