സുരേഷ് ഗോപിയും ജോഷിയും വലിയ ഒരിടവേളക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്. അത്യന്തം സസ്പെന്‍സ് നിറഞ്ഞ ട്രെയിലറിന് വന്‍സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനും വലിയ രീതിയില്‍ നടക്കുന്നുണ്ട്.
പ്രൊമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റിയും പറയുന്നുണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റകൊമ്പന്‍. മാത്യു തോമസിന്റെ സംവിധാനത്തില്‍ തോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നതാണ് ചിത്രം.
ചിത്രത്തിനായി ഡെയിറ്റ് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ ഷൂട്ട് ചെയ്യാന്‍ വിദേശത്തെ എയര്‍പോര്‍ട്ട് റണ്‍വേ തന്നെ വേണം. ഗ്രാഫിക്സ് ഉപയോഗിക്കാതെ ഷൂട്ട് തന്നെ ചെയ്യണമെന്നും അതിന്റെ പെര്മിഷന് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്നും സുരേഷ് ഗോപി പറയുന്നു.
മാത്രമല്ല, ഒറ്റകൊമ്പന്‍ ലുക്കിനായി ഒരു മാസം എങ്കിലും സമയം കിട്ടിയാല്‍ മാത്രമേ താടി വളര്‍ത്താന്‍ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വരാനിരിക്കുന്ന ചിത്രം ഹൈവേ 2 വിനെ പറ്റിയും സുരേഷ് ഗോപി പറയുന്നുണ്ട്. ചിത്രവും വലിയ ക്യാന്‍വാസില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രമാണ്.
അതേസമയം, ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ പാപ്പനില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.
ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തും.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…