വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും വലിയ വാർത്തകളായാണ് മാറുന്നത്. സോഷ്യൽ ലോകത്തും സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വലിയ ചർച്ചയാണ്. വിവാഹത്തിന് ബുക്ക് ചെയ്ത മുല്ലപ്പൂ ആണ് പുതിയ താരം. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി 500 മുഴം മുല്ലപ്പൂ നൽകുമെന്നാണ് പൂക്കച്ചവടക്കാരിയായ ധന്യ- സനീഷ് ദമ്പതികൾ പറഞ്ഞിരിക്കുന്നത്.
കൈക്കുഞ്ഞുമായി ഗുരുവായൂർ കിഴക്കേ നടയിൽ മുല്ലപ്പു വിൽക്കുന്ന ധന്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ വൈറലാണ്.
സുരേഷ് ഗോപി മകളുടെ വിവാഹത്തിനായി നേരത്തെ 300 മുഴം മുല്ലപ്പൂ ആണ് ആവശ്യപ്പെട്ടത്. എന്നാൽ 500 മുഴം നൽകുമെന്നാണ് ധന്യ പറയുന്നത്. തന്റെ കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്നും സുരേഷ് ഗോപി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളികയെന്ന റിപ്പോർട്ടുകളും ഇതിനിടെ വന്നിരുന്നു. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…