വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി!!! മിമിക്രി കലാകാരന്മാര്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറി

മിമിക്രി കലാകാരന്മാരെ ചേര്‍ത്ത് പിടിച്ച് വീണ്ടും വാക്ക് പാലിച്ച് നടന്‍ സുരേഷ് ഗോപി. ഇത്തവണയും പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറിയിരിക്കുകയാണ് താരം.

കഴിഞ്ഞവര്‍ഷമായിരുന്നു താന്‍ അഭിനയിക്കുന്ന എല്ലാ ചിത്രത്തിന്റെയും പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നത്. ആ വാക്കാണ് ഇപ്പോള്‍ അദ്ദേഹം വീണ്ടും പാലിച്ചിരിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രേയിമസുമായുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നാണ് താരം രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. നടനും സംവിധായകനുമായ നാദിര്‍ഷയ്ക്കാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് വേണ്ടിയുള്ള തുക സുരേഷ് ഗോപി കൈമാറിയത്.

മുന്‍പ് രണ്ട് തവണയും മായ്ക്ക് സുരേഷ് ഗോപി പണം നല്‍കിയിരുന്നു. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് അഡ്വാന്‍സ് ലഭിച്ചപ്പോഴും അതിന് മുന്‍പും നടന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തുക കൈമാറിയിരുന്നു.

2021ല്‍ മിമിക്രി താരങ്ങള്‍ക്കൊപ്പം മാ മാമാങ്കം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. കൊറോണ കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരന്‍മാര്‍. മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയില്‍ നിന്നും രണ്ടു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതിന് മുടക്കം വരാതെ കൃത്യമായി താരം സംഘടനയ്ക്ക് പണം നല്‍കുന്നുണ്ട്.

വാര്‍ദ്ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല വിഹിതമായി നല്‍കി കൊള്ളാം എന്നായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago