ട്രാൻസ്ജെൻഡേഴ്സിന് നൽകിയ വാക്കുപാലിച്ച് സുരേഷ് ​ഗോപി; 12 ലക്ഷം രൂപ കൈമാറി, 10 പേർക്ക് ശസ്ത്രക്രിയ

ട്രാൻസ്ജെൻഡർ സമൂഹത്തിന് സഹായവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി 12 ലക്ഷം രൂപയാണ് താരം കൈമാറിയത്. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി ധനസഹായം നൽകാമെന്ന് കേരളപ്പിറവി ദിനത്തിൽ താരസംഘടനയായ അമ്മയുടെ ആഘോഷത്തിനിടെ സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ആ വാക്കാണ് താരം ഇപ്പോൾ പാലിച്ചിരിക്കുന്നത്.

തൃശൂർ നെട്ടിശേരിയിലുള്ള വീട്ടിൽ‌ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. പത്ത് പേർക്കാണ് ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുക. 1,20,000 രൂപയാണ് ഒരാളുടെ ശസ്ത്രക്രിയക്ക് ചെലവാകുന്ന തുക. അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നിവർക്കാകും ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുക. ‌

പിന്നീട് സർക്കാരിൽ നിന്ന് ശസ്ത്രക്രിയയ്‌ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോൾ പണം തിരിച്ചുകിട്ടുന്നതിന് ഒരു വർഷമെങ്കിലും കാലതാമസമുണ്ടാകാറുണ്ട്. പണം തിരിച്ചുകിട്ടുന്നത് അനുസരിച്ച് അടുത്ത പത്ത് പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് സുരേഷ് ​ഗോപി നിർദേശിച്ചിട്ടുള്ളത്. ഇടപ്പള്ളി അമ‍ൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago