വന്‍ വിജയത്തിന് പിന്നാലെ ‘പത്മനാഭ സ്വാമിക്ക് ട്രിബ്യൂട്ട്’!! 70 കോടി ബജറ്റില്‍ പാന്‍ ഇന്ത്യന്‍ ചിത്രവുമായി സുരേഷ് ഗോപി

Follow Us :

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന വിജയമാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി നേടിയത്. താരത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനത്തേക്കും താരത്തിനെ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സിനിമയിലും താരം സജീവമാകുകയാണ്.

‘പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട്’ എന്ന നിലയില്‍ 70 കോടി ബജറ്റില്‍ പാന്‍ ഇന്ത്യന്‍ ചിത്രവുമായിട്ടാണ് നിയുക്ത തൃശ്ശൂര്‍ എംപിയായ സുരേഷ്‌ഗോപി എത്തുന്നത്. ഗോകുലം മൂവിസുമായി ചേര്‍ന്നാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

”ഷാജി കൈലാസിന്റെ രണ്ട് പ്രോജക്ട്സ്, ഗോകുലം ഗോപാലന്‍ ചേട്ടന്റെ മൂന്ന് സിനിമകള്‍. മമ്മൂക്കയുടെ ഒരു പടം വന്നിട്ടുണ്ട്. ഇതില്‍ ഒരു പാന്‍ യൂണിവേഴ്സ് സിനിമയുണ്ട്. പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട് ആണ് ഗോപാലന്‍ ചേട്ടന്റെ രണ്ടാമത്തെ പടം. ഒറ്റക്കൊമ്പന്‍, എല്‍കെ എന്നിവയാണ് മറ്റ് പ്രോജക്ടുകളെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗോകുലം ചേട്ടന്റെ സിനിമയ്ക്ക് 70 കോടിയോ മറ്റോ ആണ് ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാന്‍ സാധ്യതയുണ്ട്. പാന്‍ യൂണിവേഴ്സ് ആകാനുള്ള സാധ്യതയുമുണ്ട്. രണ്ട് വര്‍ഷത്തേക്കുള്ള സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.