ഭാഗ്യയുടെ വിവാഹത്തിന് പുതിയ കാരവാനും എത്തിച്ച് സുരേഷ് ഗോപി!!

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. പ്രധാനമന്ത്രിയും മലയാളത്തിലെ സൂപ്പര്‍ താരങ്ങളും സിനിമാലോകം ഒന്നടങ്കം തന്നെ എത്തിയ ഉത്സവമായിരുന്നു ഭാഗ്യയുടെ വിവാഹം. മകളുടെ വിവാഹത്തിന് പിന്നാലെ താരം സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

പുതുപുത്തന്‍ കാരവാനാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. വിവാഹത്തിനെത്തിയ താരകുടുംബത്തിന് വിശ്രമിക്കാനും മറ്റുമായാണ് വിവാഹത്തോട് അനുബന്ധിച്ച് തന്നെ പുതിയ കാരവാനും എത്തിച്ചത്.

ഭാരത് ബെന്‍സിന്റെ 1017 ഷാസിയില്‍ കേരളത്തിലെ മുന്‍നിര കാരവാന്‍ നിര്‍മാതാക്കളായ കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി കാരവാന്‍ ഒരുക്കിയത്. പണികള്‍ പൂര്‍ത്തിയാക്കി വിവാഹത്തോട് അനുബന്ധിച്ച് വാഹനം ഗുരുവായൂരില്‍ എത്തിച്ചു.

ഓജസിന്റെ സ്റ്റേറ്റ്സ് മാന്‍ ഡിസൈനിലാണ് കാരവാന്‍ ഒരുക്കിയത്. സുരേഷ് ഗോപിയുടെ ഇഷ്ടത്തിനനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പേള്‍ വൈറ്റ് നിറത്തിലാണ് കാരവാന്റെ ബോഡി. ഇതില്‍ ഹെഡ്ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ട് നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുമ്പിലായി എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയുമുണ്ട്.
Sur
പിന്നിലൂടെയും സൈഡിലൂടെയും വാഹനത്തിനുള്ളില്‍ പ്രവേശിക്കാന ഡോറുണ്ട്. സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് സൈഡിലേത്. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് കൂടിയുള്ളതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍. മികച്ച സൗകര്യങ്ങളോടെയാണ് കാരവാന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. റോള്‍സ് റോയിസ് കാറുകളിലേതു പോലെ സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകളുണ്ട് ഉള്ളില്‍. ടി.വിക്ക് പകരം പ്രൊജക്ടര്‍ സ്‌ക്രീന്‍, ട്രാവലിങ്ങ്/ മീറ്റിങ്ങ് റൂം, ബെഡ്റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

Anu

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

13 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

21 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

24 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago